കട്ടക്ക്: മുംബൈ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. മധ്യപ്രദേശിനെതിരായ സെമിഫൈനലില്‍ ഒന്നാം ഇന്നിങ്സ് ലീഡിന്റെ പിന്‍ബലത്തിലാണ് മുംബൈ കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്. 24ന് പൂനെയില്‍ ആരംഭിക്കുന്ന ഫൈനലില്‍ സൗരാഷ്ട്രയാണ് മുംബൈയുടെ എതിരാളികള്‍. 2012-13ന് ശേഷം ആദ്യമായാണ് മുംബൈ ഫൈനലില്‍ കളിക്കുന്നത്. സൗരാഷ്ട്രയും മുന്‍പ് ഇതേ സീസണിലാണ് ഫൈനലില്‍ കളിച്ചത്. അന്ന് മുംബൈ കിരീടം നേടുകയും ചെയ്തു. 45-ാം തവണ ഫൈനലില്‍ കളിക്കുന്ന മുംബൈ 41-ാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. അതേസമയം രണ്ടാം ഫൈനല്‍ കളിക്കുന്ന സൗരാഷ്ട്ര കന്നി കിരീടമാണ് സ്വപ്നം കാണുന്നത്.
രണ്ടാം ഇന്നിങ്സില്‍ വിജയിക്കാന്‍ 571 റണ്‍സ് വേണ്ടിയുന്ന മധ്യപ്രദേശിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 361 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 113 റണ്‍സെടുത്ത നമന്‍ ഓജയും 105 റണ്‍സെടുത്ത ഹര്‍പ്രീത് സിങിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് മധ്യപ്രദേശിനെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 159 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 99ന് രണ്ട് എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച മധ്യപ്രദേശ് മധ്യനിര മുംബൈ ബൗളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തു. സ്കോര്‍ ചുരുക്കത്തില്‍: മുംബൈ 371, 426. മധ്യപ്രദേശ് 227, അഞ്ചിന് 361. ആദ്യ ഇന്നിങ്സില്‍ അര്‍ദ്ധസെഞ്ചുറിയും (68), രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയും (109) നേടിയ മുംബൈയുടെ ആദിത്യ താരെയാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: