കോഴിക്കോട്: ശമീല ഫഹ്മിയുടെ കഥ പറഞ്ഞ് മലയാള കഥാരംഗത്തേക്ക് കാലെടുത്തുവെച്ച അക്ബര്‍ കക്കട്ടിലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളില്‍ ആയിരങ്ങള്‍ എത്തി. സാഹിത്യ-സാംസ്‌കാരിക-രാഷ്‌ട്രീയ-സിനിമ രംഗത്തെ പ്രമുഖര്‍ മാത്രമല്ല, കക്കട്ടിലിന്റെ കഥാപാത്രങ്ങളായി രൂപം പ്രാപിച്ച കോഴിക്കോട്ടെ സാധാരണക്കാരും തങ്ങളുടെ കഥാകാരനെ യാത്രയയ്‌ക്കാന്‍ ടൗണ്‍ഹാളിലെത്തി.
രാവിലെ 10 മണിയോടെ ടൗണ്‍ഹാളിലെത്തിച്ച ഭൗതികദേഹത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, വി.ആര്‍. സുധീഷ്, യു.കെ. കുമാരന്‍, കല്‍പ്പറ്റ നാരായണന്‍, എന്‍. ഇ. ബാലകൃഷ്ണമാരാര്‍, സിവിക് ചന്ദ്രന്‍, ശത്രുഘ്‌നന്‍, അലി അക്ബര്‍, എം.എം. ബഷീര്‍, വി.പി. സുഹറ, പി.പി. രാജീവന്‍, എം.എന്‍. കാരശ്ശേരി, വി.എം. വിനു, മാമുക്കോയ, കോഴിക്കോട് നാരായണന്‍ നായര്‍, ശ്രീനിവാസന്‍, ദീദി ദാമോദരന്‍, ഖദീജ മുംതാസ്, പി. വത്സല, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വി.വി. രാജന്‍, പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ്ബാബു, ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, നമ്പിടി നാരായണന്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: