കുമളി: അംഗപരിമിതര്‍ക്കായി കുമളി ഗ്രാമ പഞ്ചായത്ത് പ്രത്യേകം വിളിച്ച ഗ്രാമ സഭ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കൂടിയതിനാല്‍ ഏറെ പേര്‍ക്കും പങ്കെടുക്കാനായില്ല. സ്വയം നടന്നു കയറാന്‍ കഴിയാത്തവര്‍ താഴെ നിന്ന് പ്രതിഷേധിച്ച് തിരികെ പോയി. സഹായത്തിനു ആശ്രിതരില്ലാതെ യോഗ സ്ഥലത്ത് എത്തിയവരെ അടുത്തുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാണ് എടുത്തു മുകളിലെ നിലയിലെത്തിക്കുകയായിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും അംഗ പരിമിതരെ വിളിച്ചിരുന്ന യോഗത്തിലാണ് അധികൃതര്‍ ഇത്തരത്തില്‍ നിസംഗത കാട്ടിയത്. ക്ഷേമ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചവര്‍ തന്നെ തങ്ങളെ കൂടുതല്‍ ദുരിതപെടുത്തി എന്നാണ് അംഗപരിമിതരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: