സരണ്‍: ബീഹാറിലെ സരണില്‍ വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായ യുവതിയെ ഭര്‍ത്താവ് ഏഴ് ലക്ഷം രൂപയ്‌ക്ക് അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റു. നല്‍കാമെന്ന് പറഞ്ഞിരുന്ന സ്ത്രീധനം കിട്ടാതായപ്പോഴാണ് യുവതിയെ വില്‍ക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചത്.
സിനിമാ നിമാതാക്കളുമായി കരാറില്‍ ഒപ്പിട്ട് പണം കൈപ്പറ്റിയ ഭര്‍ത്താവും സഹോദരിയും യുവതിയെ പിറ്റേ ദിവസം കൈമാറാനാണ് തീരുമാനിച്ചത്. എന്നാല്‍ അപകടം മനസിലാക്കിയ യുവതി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.
വാവാഹ സമയത്ത് രണ്ടുലക്ഷം രൂപയും മോട്ടോര്‍ സൈക്കിളും സ്ത്രീധനമായി നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഭര്‍ത്തൃ വീട്ടുകാര്‍ ആവശ്യപ്പെട്ട പണം യുവതിയുടെ വീട്ടുകാര്‍ക്ക് നല്‍കാനായില്ല. കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
പറഞ്ഞ സമയത്ത് കിട്ടാതായപ്പോള്‍ യുവതിയെ ഉപദ്രവിക്കുമായിരുന്നു.
















