കോഴിക്കോട്: പാളയത്തിലെ പോരില്‍ ഐ ഗ്രുപ്പുകാരനായ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രാജിവെച്ചു. കോണ്‍ഗ്രസ് നടക്കാവ് മണ്ഡലം വൈസ് പ്രസിഡന്റും അര നൂറ്റാണ്ടിലേറെക്കാലമായി കോണ്‍ഗ്രസ് കാരനുമായ വി. എസ്. അച്ചുതലാലാണ് ഐ ഗ്രൂപ്പുകാരന് കൂടിയായ മണ്ഡലം പ്രസിഡന്റിന്റെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗത്വവും സ്ഥാനവും രാജിവെച്ചത്. മണ്ഡലം പ്രസിഡന്റായ മാമ്പറ്റ മുരളി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റിന്റെ നടപടിക്കെതിരെ ഡിസിസി പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ്, എം.കെ. രാഘവന് എംപി, എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെയായിട്ടും വിളിച്ചന്വേഷിക്കുക പോലും ചെയ്തിട്ടില്ലെന്നും അച്യുതലാല്‍ കുറ്റപ്പെടുത്തി. മണ് ഡലം പ്രസിഡന്റ് കഴിഞ്ഞ കുറെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക പിന്‍ബലത്തില്‍ മാത്രം മണ്ഡലം പ്രസിഡന്റായ മാമ്പറ്റ മുരളിക്ക് സംഘടനാ താല്‍പ്പര്യത്തേക്കാള്‍ വലുത് സ്ഥാപിത താല്പ്പര്യമാണന്ന് അദ്ദേഹം ആരോപിച്ചു. കെപിസിസി പ്രസിഡന്റ് നയിച്ച ജനരക്ഷാ യാത്രയില്‍ സജീവമായി പങ്കെടുത്തിരുന്ന അച്യുതലാല്‍ ഫോണിലേക്ക് പ്രസിഡന്റ് അസഭ്യം നിറഞ്ഞ തരത്തില്‍ മെസ്സേജ് അയച്ചതായും പരാതിയുണ്ട്. ഈ മെസ്സേജ് ആത്മഹത്യാ പ്രേരണയുണ്ടാക്കുന്നതും, മാനനഷ്ടത്തിന് കാരണവുമായതിനാല് ഐടി ആക്ട് പ്രകാരം മാമ്പറ്റ മുരളിക്കെതിരെ കേസ്സെടുക്കണണെന്നാവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത്. സംഘടനാ പരമായി അതീവ ദുര്‍ബലമായ നടക്കാവ് മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതിനേക്കാള്‍ ദുര്‍ബലമായ ഡിസിസി നേതൃത്വത്തിന് കഴിയുന്നില്ലെന്നും അച്യുതലാല്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: