കാഞ്ഞിരപ്പള്ളി: സപ്ലൈ ഓഫീസ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ റേഷന്‍ മൊത്ത വ്യാപാര കേന്ദ്രത്തില്‍ 25 ലോഡ് അരിയുടെയും ഗോതമ്പിന്റെയും കുറവ് കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഡിപ്പോ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
ഇന്നലെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ പ്രവര്‍ത്തിക്കുന്ന വി. എം. സെയ്തുമുഹമ്മദ് ആന്റ് കമ്പനിയുടെ പേരിലുള്ള ഹോള്‍സെയില്‍ വ്യാപാര കേന്ദ്രത്തിലാണ് പരിശോധന നടന്നത്. എരുമേലിയിലെ മൊത്ത വ്യപാര കേന്ദ്രത്തില്‍ സംഘം പരിശോധന നടത്തിയെങ്കിലും ക്രമക്കേട് കണ്ടെത്താനായില്ല. താലൂക്ക് സപ്ലൈ ഓഫീസര്‍ പി.എ. യൂസഫ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജയന് ആര്. നായര്‍, ഷെരീഫ്, ഷൈനി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: