കുമരകവും: കോട്ടയം ജില്ലയില്‍ കുമരകത്തെ ജലക്രാന്തി അഭിയാന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കുമരകത്തെ ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്കും ജവവിഭവമന്ത്രിക്കും അഭിവാദ്യമര്‍പ്പിച്ചു.
കേന്ദ്രജലവിഭവ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ജലക്രാന്തി അഭിയാന് പദ്ധതിക്കായി ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടുപഞ്ചായത്തുകള്‍ കുമരകവും ടിവിപുരവുമാണ്. ജലഗ്രാമങ്ങള്ക്കായി തെരഞ്ഞെടുത്ത പഞ്ചായത്തുകള്‍ക്ക് പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജലലഭ്യത, ഉറവിടം, ഗുണനിലവാരം, ലഭ്യതയുടെ അളവ്, ലഭ്യതാകാലം, നിലവിലുള്ള ജലശ്രോതസ്സുകളുടെ അറ്റകുറ്റപ്പണി, പുതുക്കല്‍, പുനരുദ്ധാരണം, ജലവിതരണം, മഴവെള്ളസംഭരണി നിര്‍മ്മാണം, ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം, കുളങ്ങള്‍, ചെക്കാഡാം തുടങ്ഹിയവ പദ്ധതി പരിധിയില്‍വരും.
ഓരോ ജലഗ്രാമത്തിനും യോജിച്ച രീതിയിലുള്ള ജലസുരക്ഷ പദ്ധതിയാണ് നടപ്പിലാക്കുക. ജലദൗര്‍ലഭ്യം ഏറെ അനുഭവിക്കുന്ന കുമരകത്തെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് തദ്ദേശവാസികള്‍ക്ക് സാന്ത്വനമാകും. പദ്ധതി കുമരകത്തിന് നല്കിയ പ്രധാനമന്ത്രിയെയും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രിയെയും അഭിനന്ദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി പഞ്ചായത്ത് അംഗങ്ങളായ വി.എന്‍.ജയകുമാര്‍, പി.കെ.സേതു, സ്റ്റീഫന്‍. ജെ.ബച്ചന് വായിത്ര, അഭിലാഷ് ശ്രീനിവാസന്, പ്രശാന്ത് പറത്തറ, സതീഷ് കരിവേലില്‍, സനീഷ് നന്തികണ്ണന്തറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: