മൂലമറ്റം: ഇലപ്പള്ളി ഗ്രാമം ഇന്നലെ ഉണര്‍ന്നത് കുരുന്നിന്റെ അരും കൊല അറിഞ്ഞ് വിറങ്ങലിച്ചുകൊണ്ടായിരുന്നു. ഇലപ്പള്ളി പാത്തിക്കപ്പാറയില്‍ വിന്‍സെന്റിന്റെ ഭാര്യ ജയ്സമ്മയാണ് ഒന്നര വയസുള്ള മകന് ആശിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജയ്സമ്മ ഗുതുര സ്ഥിതിയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.അമ്മ ചെയ്ത ഈ കൊടും പാതകം ഏഴ് വയസ്സുകാരനായ അക്ഷയിന് കൂടപ്പിറപ്പിനെയാണ് നഷ്ടപ്പെടുത്തിയത് .സ്കൂള്‍ വിട്ട് വരുമ്പോള്‍ കുഞ്ഞനുജന്റെ ചിരിക്കുന്ന മുഖം ഇനി കാണുവാന്‍ കഴിയില്ല എന്ന സത്യം ഈ രണ്ടാം ക്ലാസ്സുകാരന് മനസ്സിലാക്കിയിട്ടുണ്ടാവില്ല. വിവരമറിഞ്ഞ് സംഭവം നടന്ന വീട്ടിലേക്ക് എത്തുന്നവര്‍ അക്ഷയിനെ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോകും. അയല്പക്കം കാരുടെ പൊന്നോമനയായിരുന്നു മരിച്ച ആശിന്. കുസൃതിയോടുള്ള അവന്റെ ചിരിയില്‍ മയങ്ങാത്തവരായി ആരുമില്ലായിരുന്നു. വലിയ അപരിചിതത്വം പ്രകടിപ്പിക്കാതെ ആരുടെ കൈകള്ളിലേക്കും ചാടി ചെല്ലുന്ന ആശിന്റെ ചിരിക്കുന്ന മുഖം ഇനി കാണുവാന്‍ കഴിയില്ല. പാലൂട്ടി വളര്‍ത്തിയ കൈ തന്നെ ജീവനെടുത്തപ്പോള്‍ നിഷ്കളങ്കതയുടെ ഒരു പനിനീര് പൂവിനെയാണ് തല്ലിക്കൊഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: