മറയൂര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. മിഷ്യന് വയല്‍ സ്വദേശിറെജിപാപ്പച്ചനാണ് തോട്ടത്തില്‍ വച്ച് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. വൈകൂന്നേരം ആറുമണിയോട് കൂടി മിഷ്യന് വയല്‍ കരിമ്പിന് തോട്ടത്തില്‍ വെള്ളം കെട്ടുന്നതിനായി പോയപ്പൊള്‍ കരിമ്പിന് തോട്ടത്തിനൂള്ളില് ഉണ്ടായിരൂന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കാട്ടുപോത്തിന്റെആക്രമണത്തില് മറ്റൊരുവയലിലേക്ക് വീണറെജിയെ വീണ്ടും ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് സെല്‍വമാണ് ഒച്ചയുണ്ടാക്കി കര്‍ഷകനെ രക്ഷിച്ചത്. വലതു കൈക്ക് പരിക്കേറ്റ റെജിയെ മറയൂര്‍ സി.എച്ച്.സിയില്‍ എത്തിച്ച് ചികിത്സ തേടി. ചികിത്സാ സഹായം നല്‍കുമെന്ന് മറയൂര്‍ ഡി.എഫ്.ഒ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: