വൈക്കം: ബിവ്റേജസില്‍ മദ്യത്തിന്റെ സ്റ്റോക്കില്‍ തിരിമറിനടന്നതായുള്ള ജന്മഭൂമിയില് വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബിവ്റേജസ് കോര്പ്പറേഷന് എം.ഡി. വെങ്കിടേഷ് ഐപിഎസി ന്റെ നിര്‍ദ്ദേശപ്രകാരം വൈക്കം ബിവ്റേജസില്‍ സംസ്ഥാന ഓഡിറ്റ്് വിഭാഗം ഉദ്ദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വന്‍തിരിമറി നടന്നതായി കണ്ടെത്തി. നാല് ലക്ഷം രൂപയോളം വരുന്ന മദ്യ സ്റ്റോക്കുകളാണ് കണക്കില്‍ കാണാതായതെന്ന് പ്രാധമിക റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഇതുസംബന്ധിച്ച് പതിനഞ്ച് ദിവസത്തിനകം ബിവ്റേജസ് വിഭാഗം സംസ്ഥാന ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോട്ടയം,ആലപ്പുഴ, എറണാകുളം ഒാഡിറ്റിംഗ് വിഭാഗം ഉദ്ദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ബിവ്റേജസില്‍ കൃത്രിമ തിരക്ക് സൃഷ്ടിച്ച് മദ്യം വാങ്ങാനെത്തുന്നവരെ ബീവറേജ് കോര്‍പ്പറേഷനില്‍ താല്‍ക്കാലികമായി ജോലിചെയ്യുന്ന ജീവനക്കാരേയും,ഏജന്റുമാരേയു ഉപയോഗിച്ച്് മദ്യം കച്ചവടം നടത്തുന്നതായി വ്യപകപരായി ഉയര്‍ന്നിരുന്നു.ചില മദ്യ കമ്പനികള്‍ അനധീകൃമായി എത്തിക്കുന്ന മദ്യങ്ങള്‍ ഇവിടെ കച്ചവടം നടത്തുന്നതായും സൂചനകിട്ടിയിട്ടുണ്ട.്്
പ്രതികരിക്കാൻ ഇവിടെ എഴുതുക: