കറുകച്ചാല്‍: ഇന്നലെ രാവിലെ 11.30 ന് നെടുംകുന്നത്തു നിന്നും കല്ലുമായി കറുകച്ചാല്‍ ഭാഗത്തേക്കു വന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മാണികുളത്ത് മറിഞ്ഞു.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം കറുകച്ചാല്‍ ടൗണില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഗതാഗത കുരുക്ക് കറുകച്ചാല്‍ ടൗണില്‍ നിത്യ സംഭവമായി മാറിയതായി ആക്ഷേപം ഉണ്ട്. ടൗണിലെ ട്രാഫിക് ലൈറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടു വര്‍ഷമാകുന്നു.
ടൗണിലെ വഴിയോര കയ്യേറ്റവും അനധികൃത പാര്‍ക്കിംഗും ഗതാഗത കുരുക്കിനു കാരണമാകുന്നു. ട്രാഫിക് അഡൈ്വസറി ബോര്‍ഡ് നിലവിലുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം കറുകച്ചാലിനു ലഭിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: