ചെറുതോണി: കളഞ്ഞുകിട്ടിയ തുക ഇടുക്കി എസ്.ഐയുടെ നേതൃത്വത്തില്‍ ഉടമസ്ഥന് കൈമാറി. മരിയാപുരം സ്വദേശിനി അരണിവിളാകത്ത് ബിജുവിന്റെ ഭാര്യ സൗമ്യയ്ക്കാണ് ഇന്നലെ രാവിലെ ചെറുതോണി ഫെഡറല്‍ ബാങ്കിന് മുന്‍വശത്തുള്ള റോഡില്‍ നിന്നും 10000 രൂപ കളഞ്ഞുകിട്ടിയത്. തുക യുവതി അപ്പോള്‍ തന്നെ ഇടുക്കി സ്റ്റേഷനിലെത്തി എസ്.ഐയ്ക്ക് കൈമാറി. പണത്തിന്റെ ഉടമ ഭൂമിയാംകുളം സ്വദേശി വെട്ടുകല്ലേല്‍ ലൂക്ക പരാതിയുമായെത്തിയപ്പോഴാണ് പണം സ്റ്റേഷനില്‍ കിട്ടിയ വിവരം അറിയുന്നത്. യുവതിയുടെ സാന്നിധ്യത്തില്‍ തന്നെ എസ്.ഐ തുക ഉടമസ്ഥന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: