അടിമാലി : കൊച്ചി-മധുര ദേശീയ പാതയില്‍ സിമന്റ് കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. പാലക്കാട് കരിഞ്ഞരപള്ളി സ്വദേശി അഗസ്റ്റിന്(45) നാണ് പരിക്കേറ്റത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. ദേശീയപാതയില്‍ പത്താം മൈലിന് സമീപത്ത് ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവറെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: