കട്ടപ്പന: കൃത്യമായ രേഖകളില്ലാതെ അന്യ സംസ്ഥാന തൊഴിലാളികള്‍ ജില്ലയിലേക്ക് ഒഴുകുന്നു.ആയിരക്കണക്കിന് അന്യസംസ്ഥാനക്കാരാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ ജോലിക്കായി ഉള്ളത് ഇവരെ കുറിച്ചുള്ള യാതൊരു വിവിരങ്ങളും ലേബര്‍ ഓഫീസുകളിലൊ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ഇല്ല .ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലേക്കാണ് കൂടുതലായും ഇവര്‍ എത്തുന്നത്.ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരവധിയാളുകള്‍ പണിയെടുക്കുന്നു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ കട്ടപ്പന പാറക്കടവിലെ വീടുകളില്‍ മോഷണ ശ്രമം നടത്തുകയും പിടിക്കപ്പെടുമെന്നായപ്പോള്‍ വീട്ടുടമസ്ഥനേയും ഭാര്യയേയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആസാം സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും ചെലവിനുള്ള കാശ് നാട്ടുകാരില്‍ നിന്നും വാങ്ങി നല്കി വിട്ടയക്കുകയാണുണ്ടായത്. തൊട്ടടുത്ത ദിവസം കുന്തളംപാറയിലെ വ്യാപാരിയുടെ വീട്ടിലെ മോാഷണ ശ്രമത്തിനിടയില്‍ ഇയാളെ വീണ്ടും നാട്ടുകാര്‍ പിടികൂടി.മയക്കുമരുന്നിനും കഞ്ചാവിനും അടിമപ്പെട്ടിരിക്കുന്ന ഇത്തരം കുറ്റവാളികളെ നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ചാല്‍ മാനസികരോഗിയാണ് എന്ന കാരണം പറഞ്ഞ് വെറുതെ വിടുകയാണ് പോലീസിന്റെ പതിവ് പിടിക്കപ്പെടുന്നവര്‍ എവിടെ ജോലി ചെയ്യുന്നുവെന്നോ ആരാണ് ബന്ധുക്കളെന്നോ അറിവില്ലാത്തതിനാല്‍ എത്രയും പെട്ടെന്ന് ഒവിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.കട്ടപ്പനയിലും പരിസരപ്രദേശങ്ങളില്‍ നിന്നും നിരവധി കേസുകളാണ് ഇത്തരത്തില്‍ ഒഴിവാക്കുന്നത്. മോഷ്ടാക്കളെ പിടി കൂടി ഏല്‍പ്പിച്ചാല്‍ നാട്ടുകാരെ ഭീഷണിപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്.കട്ടപ്പന പോലുള്ള പ്രദേശങ്ങളില്‍ പോലീസ് പട്രോളിങ്ങ് പേരിന് മാത്രമാണ് ഉള്ളത്.അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കുകള്‍ തൊഴിലുടമകളില്‍ നിന്നും സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: