അടിമാലി:അടിമാലി കാംകോ ജംഗ്ഷനില്‍ ഗുണ്ടാ സംഘം കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തിയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.കോതമംഗലം മുളവൂര്‍ പുത്തന്‍പുരക്കല്‍ അന്‍വര്‍(33)നെയാണ് ഡിവൈഎസ്പി എ ഇ കുര്യന്റെ നേത്യത്വത്തിലുളള പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 17 ന് കാംകോ ജംഗ്ഷനിലെ കൂനാരിയില്‍ കെ എം സക്കീറിന്റെ ഉടമസ്ഥതയിലുളള ബോഡിബിള്‍ഡിംഗ് വര്‍ക്ക്ഷോപ്പ് കെട്ടിടം ഉള്‍പ്പെടെ നാല് കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തുകയും തൊട്ടടുത്ത് താമസിക്കുന്ന ഹോട്ടലുടമ മങ്ങാട്ട് സേതുവിനെയും കുടുംബത്തേയും ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. നേരത്തെ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: