വടകര: മാഹിയില്‍ നിന്ന് സ്കൂട്ടറില്‍ കടത്തുകയായിരുന്ന 40 കുപ്പി വിദേശമദ്യം പിടികൂടി. അഴിയൂര്‍ എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനക്കിടയില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യാത്രക്കാരായ രണ്ടു പേരും ഓടി രക്ഷപ്പെട്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെ.എല്‍. 56 കെ. 9879 നമ്പര്‍ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മനോഹര പൈയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സുനീഷ്, രാഗേഷ്, സുശില്‍കുമാര്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി വടകര എക്സൈസ് സര്‍ക്ക്ള്‍ ഓഫിസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: