വൈക്കം: വൈക്കം ബിവ്റേജസ് കോര്‍പ്പറേഷനില്‍ മദ്യസ്റ്റോക്കുകളില് തിരിമറിനടന്നതായി സൂചന.
ഇവിടെ സൂക്ഷിച്ചിരുന്ന സ്റ്റോക്കുകള്‍ കണക്കില്‍ പെടുത്താതെ വില്‍പ്പന നടത്തുന്നുണ്ടെന്നാണ് താല്‍ക്കാലിക ജീവനക്കാര്‍ പറയുന്നത്.
ജീവനക്കാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോഴും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ അന്വേഷണം നടത്താത്തതില്‍ ദുരൂഹത. അവധി ദിവസങ്ങളില്‍ ചില ജീവനക്കാരുടെയും ഇടനിലക്കാരുടെയും വിടുകളിലും മദ്യം വില്‍പ്പന നടക്കുന്നുണ്ട്്. കൃത്രിമ തിരക്ക് സൃഷ്ടിച്ച് മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ഇവരുടെ ഏജന്റ്മാരോട് മദ്യം മേടിക്കേണ്ടെ സാഹചര്യം ഉണ്ടാക്കുന്നതാണ് ജീവനക്കാരുടെ തന്ത്രം. നഗരത്തിലും, ടി.വി.പുരം, മൂത്തേടത്ത്കാവ്, വെച്ചൂര്‍, നനാടം മേഖലയില്‍ ഇവരുടെ ഏജന്റുമാര്‍ വ്യാപകമായ കച്ചവടമാണ് നടത്തുന്നത്.
ഫൂള്‍ ബോട്ടിലിന് 150 രൂപ കൂട്ടിയാണ് ഇവര്‍ വില്‍ക്കുന്നത് ദിവസം മൂന്നും നാലും ഫൂള്‍ ബോട്ടില്‍ മദ്യം വില്‍ക്കും, അവധി ദിവസങ്ങളിലും മറ്റും നിരവധിപേരാണ് ഇവരെ തേടിയെത്തുന്നത്്്്. എക്സെയിസുകാര്ക്ക് ഇതുസംബന്ധിച്ച് വിവരം കിട്ടിയിട്ടും ഒരുതരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല. ബിവ്റേജസ് കോര്‍പ്പറേഷനിലെ മദ്യ സ്റ്റോക്കുകളുടെ പരിശോധന നടത്തിയാല്‍ ഇതുസംബന്ധിച്ചുള്ള വ്യക്കമായ തെളിവ് ലഭിക്കും.
എന്നാല്‍ ഇവിടുത്തെ ഒരു ജീവനക്കാരന്റെ ഉന്നത രാഷ്ട്രീയ സ്വാധീനം മൂലമാ ണ് അന്വോഷണം നടത്താതതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: