കറുകച്ചാല്‍: ഹിന്ദു ആചാരങ്ങളില്‍ കഴിഞ്ഞിരുന്ന പട്ടിക ജാതി വിഭാഗങ്ങളെ പലാമറ്റം പ്രദേശങ്ങളില്‍ വ്യാപകമായി ക്രിസ്തു മതത്തിലേക്ക് മത പരിവര്‍ത്തനം ചെയ്യുന്നതായി പരാതി.
മോഹന വാഗ്ദാനങ്ങള്‍ നല്കി സാധുക്കളായ ഇവരെ വഞ്ചിക്കുകയാണെന്ന് പട്ടിക ജാതി സമുദായങ്ങള്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ഹിന്ദു സംഘടനകളായ കേരള പുലയര്‍ മഹാ സഭ, സാംബവര്‍ മഹാ സഭ ,പരവര്‍ സഭ എന്നീ സംഘടനകളെ സമീപിക്കും. മതം മാറിയ ആള്ക്കാര് സമുദായങ്ങളില്‍ നിന്ന് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുകയും കള്ളപ്പേരിലുമാണ് ഇവര്‍ കഴിയുന്നത്. സര്‍ട്ടിഫിക്കറ്റിനു വരുമ്പോള്‍ ഹിന്ദു പരമായ പേരു കാണിക്കുകയും അവര്‍ പോകുന്ന പള്ളിയിലും പ്രദേശത്തും ക്രൈസ്തവ പേരിലുമാണ് അറിയുന്നത്. സര്‍ട്ടിഫിക്കറ്റിനു വില്ലേജില്‍ ചെല്ലുമ്പോള്‍ ഹിന്ദു മതത്തിന്റെ പേരിലാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത്. ഇതു ഗുരുതരമായ തട്ടിപ്പാണ്.
ഇതിന്റെ നിജസ്ഥിതി അറിയാതെ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നാണ് കേരള പുലയര്‍ മഹാസഭ വിത്തിരികുന്ന് ശാഖാ സെക്രട്ടറി പി.ആര് രാജേഷ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: