കോട്ടയം: ശുചിത്വ കോട്ടയമെന്ന് സങ്കല്‍പ്പവുമായി ജില്ലാഭരണകൂടം മുമ്പോട്ടുപോകുമ്പോഴും കോട്ടയം നഗരസഭയുടെ മാലിന്യ സംസ്കാരണ രീതിക്ക് മാറ്റമില്ല.
വടവാതൂരിലെ ഡമ്പിംഗ് യാര്‍ഡ് പൂട്ടിയതിന് ശേഷം നഗരസഭ മാലിന്യം സംസ്കരിക്കാന്‍ കണ്ടെത്തിയ രീതിയാണ് മാലിന്യം തുറസായ സ്ഥലങ്ങളിലും വഴിവക്കിലും കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച്തീയിടുകയെന്നത്. നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിക്ക് മുന്നിലും, കോടിമത മാര്‍ക്കറ്റിന് സമീപത്തുമെല്ലാം ഈ രീതിയില്‍ മാലിന്യസംസ്ക്കരണം നടത്തുന്നത് നിത്യകാഴ്ചയാണ്. നഗരമദ്ധ്യത്തില്‍ സ്റ്റാര്‍ ജംഗ്ഷന് സമീപത്ത് എല്‍ഐസി ഓഫീസിനെതിര്വശത്തുള്ള തുറസായ സ്ഥലവും നഗരസഭയുടെ മാലിന്യനിക്ഷേപകേന്ദ്രമാണ്.
ഇന്നലെ നട്ടുച്ചയ്ക്കാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളിലാരോ അവിടുത്തെ മാലിന്യ കൂമ്പാരത്തിന് തീയിട്ടത്. ഉച്ചവെയിലില്‍ തീയാളിപ്പടരുകയും സമീപത്തുളള കെട്ടിടത്തിലേക്കും പടരുമെന്നതായതോടെ നാട്ടുകാര്‍ ഫയര്‍സ്റ്റേഷനില്‍ വിവരമരിയിച്ചു. ഫയര്‍ എഞ്ചിനെത്തിയാണ് തീയണച്ചത്. നഗരസഭയുടെ ശുചീകരണ കാര്യത്തിലുള്ള അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമുണ്ടായ അഗ്നിബാധ അണയ്ക്കാന്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അതുവഴിവന്നതെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ കടന്നുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: