മൂന്നാര്‍: : ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് 6 യാത്രക്കാര്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ കെഡിഎച്ച്പി ദേവികുളം എസ്റ്റേറ്റ് സ്വദേശികളായ ശശികുമാര്‍(32), മഞ്ജു(20), വിജയ(42), വിക്ടോറിയ (53),സീത (46), രാമര്‍(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിക്ടോറിയ,സെല്‍വകുമാര്‍ എന്നിവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ ദേവികുളം റോഡില്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെ മൂന്നാര്‍ പോലിസ് സ്റ്റേഷനു സമീപം വച്ചായിരുന്നു അപകടം. ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മുന്നില്‍ പോകുകയായിരുന്ന വാനില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.പരിക്കേറ്റവരെ ഉടന്‍ തന്നെ മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: