മൂന്നാര്‍: മൂന്നാറില്‍ 2 മാസങ്ങള്‍ക്കു ശേഷം വീണ്ടും പടയപ്പ ജനമധ്യത്തിലെത്തി. കെഡിഎച്ച്പി നമയമക്കാട് എസ്റ്റേറ്റിലെ ജനവാസ മേഖലയിലാണ് പടയപ്പ വീണ്ടും പ്രത്യക്ഷപ്പെട്ടത്.രണ്ട് മാസങ്ങള്‍ക്കു മുമ്പ് മാട്ടുപ്പെട്ടിയില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം പടയപ്പയെ ജനവാസ മേഖലകളില്‍ കണ്ടിരുന്നില്ല.കാട്ടാന ഭീതിയിലാണ് മൂന്നാറിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ കഴിയുന്നതെങ്കിലും പടയപ്പ നാട്ടുകാര്‍ക്കും ഡ്രൈവര്‍മാക്കും പ്രിയങ്കരനാണ്.പടയപ്പയെ മാത്രം എവിടെ നിന്നും നാട്ടുകാര്‍ തിരിച്ചറിയും.കൂര്‍ത്ത് കൊമ്പും തലയെടുപ്പുമൊക്കെയുണ്ടെങ്കിലും പടയപ്പ ഇതു വരെയും ആരെയും ആക്രമിച്ചിട്ടില്ല. മൂന്നാര്‍ ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ നയമക്കാട് എസ്റ്റേറ്റിനു സമീപമാണ് പടയപ്പയെ വീണ്ടും കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: