മൂന്നാര്‍: പോലീസുകാരന്റെ മാല മോഷ്ടിച്ച കേസില്‍ സുഹൃത്ത് പിടിയിലായി. ആലപ്പുഴ അമ്പലപ്പുഴ ആര്യാട് കൃഷ്ണ വിലാസം അരുണ്‍ കുമാര്‍(27)ആണ് പിടിയിലായത്. എറണാകുളം ഏല്ലൂര്‍ സ്റ്റേഷനിലെ കോണ്സറ്റബിള് ജെയിന്റെ മൂന്നരപവന്‍ വരുന്ന മാലയാണ് മോഷണം പോയത്. സംഭവം ഇങ്ങനെ: കഴിഞ്ഞ ജനുവരി 13 ന് സുഹൃത്തുക്കളായ ഇവര്‍ മൂന്നാറില്‍ വിനോദസഞ്ചാരത്തിനായി എത്തിയിരുന്നു. ഇവിടുത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ റൂം എടുത്ത ശേഷം ഇരുവരും മദ്യപിച്ചു. നേരം പുലര്ന്നപ്പോളാണ് അരുണ്‍കുമാര്‍ തന്റെ കാറിന്റെ താക്കോലും മാലയുമായി കടന്ന വിവരം പോലീസുകാരന് അറിയുന്നത്. സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചശേഷം കിട്ടാത്തതിനെ തുടര്‍ന്ന് ഇയാള്‍ മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ആലപ്പുഴ നോര്‍ത്തില്‍ നിന്നും പ്രതി പിടിയിലാവുന്നത്. മൂന്നാര്‍ എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇവിടെയെത്തി അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും മോഷണംപോയ തൊണ്ടിമുതലും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതിയെ ഇന്നലെ രാത്രിയോടെ മൂന്നാര്‍ സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ചോദ്യം ചെയ്ത് വരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: