കമ്പംമെട്ട്: കമ്പംമെട്ടില്‍ നിന്നും രണ്ട് കേസുകളിലായി രണ്ട് കഞ്ചാവ് വില്‍പ്പനക്കാര്‍ പിടിയില്‍. രാവിലെ 8 മണിയോടെ കരുണാപുരം കുളത്തുംമേട് വെട്ടിക്കുന്നേല്‍ ഷിനോ(25) ആണ് ആദ്യം പിടിയിലാവുന്നത്. ഇയാളില്‍ നിന്നും 110 ഗ്രാ ം കഞ്ചാവ് പിടിച്ചെടുത്തു. കമ്പംമെട്ട് ചെക്ക്പോസ്റ്റ് വഴി നടന്ന് വരുംവഴിയാണ് പ്രതി പിടിയിലാവുന്നത്. രണ്ടാമത്തെ കേസില്‍ ഇന്നലെ വൈകുന്നേരം 4 മണിയോടെ കട്ടപ്പന അമ്പലംകവല സ്വദേശി സന്തോഷ്(28)ആണ് പിടിയിലാവുന്നത്. ചെക്ക്പോസ്റ്റില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെ വനത്തിലൂടെ നടന്നെത്തിയ ഇയാള്‍ ശാന്തിപുരത്ത് വച്ചാണ് പിടിയിലാവുന്നത്. 70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കമ്പംമെട്ട് എസ്ഐ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രണ്ട് പേരും കഞ്ചാവ് കച്ചവടക്കാരാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. കോടതിയില്‍ ഹാജരാക്കിയ ഷിനോയെ റിമാന്റ് ചെയ്തു. സന്തോഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: