മറയൂര്‍: വനം വകുപ്പിന്റെ കോട്ടയം ആസ്ഥാനമായുള്ള വിജിലന്‍സ് കണ്‍സര്‍വേറ്ററുടെ ഓഫീസ് ജീവനക്കാരാണ് മൂന്നാര്‍, ചിന്നാര്‍, മാട്ടുപെട്ടി എന്നിവടങ്ങളില്സര്ക്കാര് വാഹനം ഉപയോഗപെടുത്തി ഉല്ലാസ യാത്ര നടത്തിയത്. ശനിയാഴ്ച്ച മൂന്നാറിലെത്തിയ മുപ്പതംഗ സംഘത്തിലെ ചിലര്‍ മദ്യപിച്ച് കച്ചവടക്കാരുമായി വാക്കേറ്റമുണ്ടായതോടെയാണ് അനധികൃതമായിസര്ക്കാര്വാഹനം ദുരുപയോഗപെടുത്തിയ വിവരംപുറത്തറിയുന്നത്. ഹൈറേഞ്ച് സര്‍ക്കിളിലെ വിജിലന്‍സ് ജീവനക്കാരും അവരുടെ കൂടുംബാഗങ്ങളുമാണ് മുന്നാര്‍ -ചിന്നാര്‍- മാട്ടുപെട്ടി എന്നിവടങ്ങളില്സര്ക്കാര് ചിലവില്‍ ഉല്ലാസ യാത്രനടത്തിയത്. ഇതിനായി മുന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെഉടമസ്ഥതയിലുള്ളമിനിബസ്സ് കോട്ടയത്ത് എത്തി ജീവനക്കാരൂമായി ചിന്നാര്‍ വരെ 600 കിലോമീറ്ററോളം ഓടിയത്. ഇതിനായി ഡ്രൈവറേയും ഉപയോഗപെടുത്തിയത്. കെ.എല്‍ 5 ജെ 2095 എന്ന മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ മിനി ബസ്സാണ് ഉപയോഗപെടുത്തിയിരിക്കൂന്നത്. ശനിയാഴ്ച്ച മറയൂര്‍ ചിന്നാര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സംഘം ഞായറാഴ്ച്ച് മൂന്നാര്‍ മാട്ടുപെട്ടിഎക്കോ പോയിന്റെ എന്നിവടങ്ങളില്‍ സന്ദശനം നടത്തി.മൂന്നാറിലെ വനം വകൂപ്പ് ഉദ്യോഗസ്ഥനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്അനില് കുമാര്‍ ഒപ്പം ഉണ്ടായിരുന്നു. വിജിലന്‍സ് സംഘത്തോടൊപ്പം മദ്യപിച്ച ശേഷം ഡ്രൈവറോഡ് മാട്ടുപെട്ടി ഡാമിന്റെ ക്യാച്ചമെന്റെ ഏരിയയിലേക്ക് വാഹനം ഓടിക്കാന്‍ ആവശ്യപെട്ടുതുടര്ന്ന് ഡ്രൈവര്‍ റെയിഞ്ച് ഓഫീസറോട് പരാതിപെട്ടു. പിന്നീട് ഇവര്‍ മാട്ടുപെട്ടി ഭാഗത്തെ വഴിയോരകച്ചവടക്കാരുമായി ഭക്ഷണം സൗജന്യമായി നല്‍കണം എന്ന് പറഞ്ഞ് തര്ക്കത്തിലായിതങ്ങള് വിജിലന്‍സ് ഉദ്യോഗരാണെന്നും ഇവിടെ നിന്നൂം ഒഴിപിക്കൂം എന്നു പറഞ്ഞ് ഭീഷണിപെടുത്തി. സംഭവം നേരില്‍ കണ്ട പ്രദേശ വാസികള്‍ അന്വേഷണം നടത്തിയപ്പോഴാണ് അനധികൃതമായി സര്‍ക്കാര്‍ വാഹനം ദുരുപയോഗപെടുത്തിയുള്ള ഉദ്യോഗസ്ഥരുടെ ഉല്ലാസ യാത്ര പുറത്താവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: