കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്( 62) അന്തരിച്ചു. കൊച്ചിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അനിയത്തിപ്രാവ്, അഥര്‍വം, നന്പര് 20 മദ്രാസ് മെയില്‍, ആകാശദൂത് തുടങ്ങീ നൂറ്റിയന്‍പതോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
1977ല്‍ പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മനസ്സൊരു മയില്‍ എന്ന സിനിമയിലൂടെയാണ് ഛായാഗ്രഹണ രംഗത്തേക്ക് ആനന്ദക്കുട്ടന് എത്തിയത്.
1954ല്‍ അദ്ധ്യാപകദമ്പതിമാരായ രാമകൃഷ്ണന്നായരുടെയും കാര്‍ത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എന്‍.എസ്.എസ്. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസില്‍ പോയി ഛായാഗ്രഹണം പഠിച്ചു. ഗീതയാണ് ഭാര്യ, മൂന്നപ മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: