കോട്ടയം: മഹീന്ദ്ര ഹൗസിംഗ് ഫിനാന്‍സിന്റെ വ്യാജസീലും പഴയബില്ബുക്കും ഉപയോഗിച്ച് ഇടപാടുകാരില്‍നിന്നും പണപ്പിരിവ് നടത്തിയതായി പരാതി. കോട്ടയം ബ്രാഞ്ചിലെ നാലോളം ജീവനക്കാര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞദിവസം വായ്പ തുകയും പലിശയുമടച്ച് ഇടപാട് തീര്‍ത്ത് ആധാരം തിരിച്ചെടുക്കുവാനെത്തിയയാളുടെ കണക്ക് പരിശോദിക്കുമ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കമ്പനി നടത്തിയ അന്വേഷണത്തില്‍ പല ഇടപാടുകാരില്‍ നിന്നും പതിനൊന്നരലക്ഷം രൂപയോളം ഈ സംഘം പിരിച്ചതായി അറിയുന്നു. സംഭവത്തില്‍ കമ്പനി മാനേജ്മെന്റ് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: