കോട്ടയം: പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ ഇടത് വലത് മുന്നണികള്‍ കൊള്ളരുതാത്തവനാക്കിയെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് തന്നെ 18 വര്‍ഷമായി വേട്ടയാടുകയായിരുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളാ സാംബവര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ബോധി സ്വയം സഹായ സംഘത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കിയെങ്കില്‍ മാത്രമേ ഭൂരഹിതരായിട്ടുള്ള പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമി ലഭിക്കുകയുള്ളു. എല്ലാവര്ക്കും തുല്യ നീതി നടപ്പാക്കണം. അതിനായി ആനുകൂല്യങ്ങള്‍ നല്കുവാന് പ്രത്യേക മാനദണ്ഡം നിശ്ചയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎസ്എസ് സംസ്ഥാന പ്രസിഡന്റ് എം.വി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബോധിസ്വയം സഹായസംഘം പ്രസിഡന്റ് പി.എന്‍. പുരുഷോത്തമന് ഉപകാര സമര്‍പ്പണം നിര്‍വ്വഹിച്ചു. കെപി.എംഎസ് ജനറല്‍ സെക്രട്ടറി റ്റി.വി. ബാബു ലോഗോപ്രകാശനവും ബോധിസ്വയം സഹായസംഘം മാനേജിംഗ് ഡയറക്ടര്‍ രാഘവന് കേദാരം ലോഗോ കൈമാറ്റവും നടത്തി. കേരള ധീവരമഹാസഭ പ്രസിഡന്റ് സ്വാമി ഘോരഖ് നാഥ് അനുഗ്രഹ പ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന് സെക്രട്ടറി ആര്. രാജീവ് സ്വയംസഹായ സംഘം ആദ്യ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കെഎസ്എസ് രക്ഷാധികാരി വെണ്ണിക്കുളം മാധവന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: