കോട്ടയം: തപസ്യ കലാസാഹിത്യവേദി നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരിക തീര്‍ത്ഥയാത്രക്ക് ജില്ലയില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ അറുപതിലധികം പ്രമുഖ വ്യക്തികളെ ആദരിക്കുന്നു. കലാ സാഹിത്യ സാംസ്കാരിക സാമൂഹ്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയാണ് ആദരിക്കുന്നത്.
കോട്ടയത്ത് തിരുവിഴ ജയശങ്കര്‍ (നാഗസ്വരം), പ്രൊഫ. ഒ.എം. മാത്യു (അദ്ധ്യാപനം), ചിത്രാ കൃഷ്ണന്‍കുട്ടി (ഫോട്ടോഗ്രാഫി), വൈക്കം രാജാംബാള്‍ (സംഗീതം), ഭവാനി ചെല്ലപ്പന് (നൃത്തം), കുറൂര്‍ വാസുദേവന്‍ നമ്പൂതിരി (ചെണ്ട), കമലാ ഗോവിന്ദ് (നോവല്‍), കലാക്ഷേത്രം മാത്യു (വയലിന്), കെ.പി.ഏ.സി. തമ്പി (തബല), കിളിരൂര്‍ രാധാകൃഷ്ണന് (സാഹിത്യം), തങ്കപ്പന് ഭാവന (ചിത്രകല), ഡോ. ശ്രീധരക്കുറുപ്പ് (കളരി ചികിത്സ), ഡോ. എം.എന്‍. ശശിധരന് (ആയുര്‍വേദം), കെ.എന്‍. ശേഖരപ്പണിക്കര്‍ (ഓട്ടന്തുള്ളല്), തുറവൂര്‍ നാരായണപ്പണിക്കര്‍ (നാഗസ്വരം), ജോണ്‍ ടി. വേക്കന് (നാടകം), ചങ്ങങ്കരി സ്വാമിദാസ് (നൃത്തം), കോട്ടയം വീരമണി (സംഗീതം), കെ. ബിനു (പരിസ്ഥിതി), മരുത്തോര്‍വട്ടം ബാബു (നാഗസ്വരം), എസ്. രാജന് (മേക്കപ്പ്), മുരളീധരപ്പണിക്കര്‍ കുമ്മനം (കവിത), കുഞ്ചാട്ട് ആശാന് (നിലത്തെഴുത്ത്), കുമ്മനം ഹരീന്ദ്രനാഥ് (മൃദഗം), വിനോദ് ചമ്പക്കര (കഥാപ്രസംഗം), ഷാജി വാസന് (ശില്പകല), കുമ്മനം ഉപേന്ദ്രനാഥ് (വയലിന്), നാരായണചാക്യാര്‍ (കൂടിയാട്ടം), ഗിരിജാ പ്രസാദ് (വീണ), രാജമ്മ നീണ്ടൂര്‍ (നാടന്‍പാട്ട്) എന്നിവരെ ആദരിക്കുന്നു.
പൂഞ്ഞാര്‍ പനച്ചിപ്പാറയില്‍ പാറശ്ശാല രവി (മൃദംഗം), ഗോപാലകൃഷ്ണപ്പണിക്കര് (നാഗസ്വരം), ദര്ശനാനന്ദസ്വാമി (വേദാന്തം), രാജു ചേന്നാട് (സാഹിത്യം), പൂഞ്ഞാര്‍ വിജയന് (സംഗീതം), മറിയപ്പള്ളി ഗോപകുമാര്‍ (സംഗീതം).
പാലായില്‍ കെ.പി.എ.സി. രവി (സംഗീതം), കിടങ്ങൂര്‍ കെ.എന്‍. ബാലകൃഷ്ണപ്പണിക്കര്‍ (നാഗസ്വരം), ഡോ. രാജലക്ഷ്മി ബാബു രാജ് (സംഗീതം). കിടങ്ങൂരില്‍ നാരായണ കൈമള്‍ (വേലകളി).
ഏറ്റുമാനൂരില്‍ ആലപ്പി രങ്കനാഥ് (സംഗീതസംവിധാനം), ജയ്സണ്‍ ജെ. നായര്‍ (സംഗീത സംവിധാനം), ചൂരക്കുളങ്ങര മണി (മയൂകനൃത്തം), മീനാക്ഷി രാധ (സര്‍പ്പം പാട്ട്).
കുടമാളൂരില്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (കഥകളി), മാതംഗി സത്യമൂര്‍ത്തി (സംഗീതം), മാടവന ബാലകൃഷ്ണപിള്ള (പത്രപ്രവര്‍ത്തനം), കലാമണ്ഡലം ഭാഗ്യനാഥ് (കഥകളി), ഡോ. സജിത്കുമാര്‍ (പൊതുജനാരോഗ്യം), മുരളീധരമാരാര്‍ (സോപാനസംഗീതം), കുടമാളൂര്‍ സുകുമാരന്‍ (മുഖര്‍ശംഖ്), ദേവകി അന്തര്‍ജ്ജനം 9നൃത്തം), ദേവകി അന്തര്‍ജ്ജനം (സംസ്കൃതം).
ചങ്ങനാശ്ശേരിയില്‍ – ശ്രീപാദം ഈശ്വരന് നമ്പൂതിരി (കവിത), ചങ്ങനാശ്ശേരി സതീഷ്കുമാര്‍ (മൃദംഗം), വാഴപ്പള്ളി കൃഷ്ണകുമാര്‍ (ഘടം), പനാമാ ജോസ് (നാടകം), ഈര ശശികുമാര്‍ (സംഗീതം), വി.എം. കുമാര്‍ (സംഗീതം) എന്നിവരെ ആദരിക്കുന്നു.
കൂടാതെ വേദഗിരിയിലും സൂര്യകാലടിമനയിലും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഭവനത്തിലും കെഎസ്എസ് സ്കൂള്‍ ഓഫ് ആര്‍ട്ട്സിലും പനച്ചിക്കാട് ക്ഷേത്രത്തിലും ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലും കുടമാളൂര്‍ ചെമ്പകശ്ശേരി രാജകുടുംബത്തിലും എത്തി തപസ്യയുടെ ഉപഹാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: