Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജയരാജനെ പിന്‍തുണച്ച് കണ്ണൂര്‍ ലോബിമാത്രം സിപിഎമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 11:12 pm IST
in Kannur

കണ്ണൂര്‍: ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി ജയിലിലടക്കപ്പെട്ട ജില്ലാ സെക്രട്ടറി പി.ജയരാജനെ പിന്‍തുണച്ചത് സിപിഎം കണ്ണൂര്‍ ലോബി മാത്രം. അക്രമരാഷ്‌ട്രീയത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കുന്ന കോടിയേരിയും പിണറായിയും മാത്രമാണ് ഇതുവരെ പരസ്യമായി ജയരാജനെ പിന്തുണച്ചത്. കണ്ണൂര്‍ ജില്ലയിലെ പിണറായിയുടെ സന്തതസഹചാരിയാണ് പി.ജയരാജന്‍. എന്നാല്‍ ജില്ലയില്‍ ചില നേതാക്കന്‍മാര്‍ വെച്ച് പുലര്‍ത്തുന്ന അര്‍ത്ഥഗര്‍ഭമായ മൗനം പാര്‍ട്ടി നേതൃത്വത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ വിഷയത്തില്‍ പി.ജയരാജന്റെ സ്വന്തക്കാരനായ ഇ.പി.ജയരാജന്‍ എംഎല്‍എയുടെ മൗനമാണ് സിപിഎം നേതൃത്വത്തെയും അണികളെയും അങ്കലാപ്പിലാക്കുന്നത്. സംഘടനക്കകത്തോ പുറത്തോ ഇതുസംബന്ധിച്ച് ഇ.പി.ജയരാജന്‍ ഇതുവരെ യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല. മാധ്യമങ്ങളില്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് പാര്‍ട്ടിക്കകത്തും പുറത്തും പ്രത്യേകിച്ച് സ്വാധീനമൊന്നുമില്ലാത്ത എ.എം.ഷംസീറാണ്. സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊലപാതക പരമ്പരകളെ പാര്‍ട്ടിക്കകത്ത് പരസ്യമായി തള്ളിപ്പറയുന്നവരാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ എം.എ.ബേബി, തോമസ് ഐസക്ക്, പി.കെ.ശീമതി എംപി തുടങ്ങിയവര്‍. എന്നാല്‍ പിണറായിയുടെയും കോടിയേരിയുടെയും മൗനാനുവാദത്തോടെ കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങളില്‍ ഇവരാരും തന്നെ പരസ്യമായി നിലപാട് വ്യക്തമാക്കാറില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ മനോജ് വധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്. അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ തന്നെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണട്ടെയെന്ന സമീപനമാണ് ഇവരുടേത്. പാര്‍ട്ടി നേതൃത്വം എന്തെഴുതിക്കൊടുത്താലും തൊണ്ടതൊടാതെ മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വരുത്തി വായിച്ച് തീര്‍ക്കുന്ന വിഎസ് പോലും ജയരാജന് വേണ്ടി രംഗത്ത് വന്നില്ല എന്നതും ശ്രദ്ധേയമാണ്. സമാനതകളില്ലാത്ത കൊലപാതക പരമ്പരകള്‍ക്ക് നേതൃത്വം കൊടുത്തവര്‍ ഇരുമ്പഴിക്കുള്ളിലാകുമ്പോള്‍ നിയമം നടപ്പിലായി എന്ന് രഹസ്യമായി പ്രതികരിക്കുന്നവരും പാര്‍ട്ടിക്കകത്തുണ്ട്. വരും നാളുകളില്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത് അക്രമരാഷ്‌ട്രീയത്തില്‍ പാര്‍ട്ടിക്കകത്ത് ഉടലെടുത്ത രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.