‘ഗര്‍ഭം, ഭ്രൂണം, ശൂലം’ വക്താക്കളെ നിരാശപ്പെടുത്തി മുംബൈ കോടതിയില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി. ഇസ്രത് ജഹാന്‍ എല്‍ഇടി ഭീകരവാദി. ഇസ്രത് ജഹാന്‍ എല്‍ഇടിയുടെ ചാവേര്‍. അക്ഷര്‍ധാം ആക്രമണത്തിനുത്തരവാദി എല്‍ഇടി. നാണവും മാനവുമില്ലാത്ത മോദിവിരുദ്ധര്‍ ഇപ്പോള്‍ എന്തുപറയുന്നു? രാജ്യതാല്‍പര്യങ്ങളെ കാറ്റില്‍പറത്തി വെറും മോദി വിരുദ്ധത കൊണ്ടുമാത്രം ഇസ്രത്ത് ജഹാന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ ആണെന്ന് വാദിച്ചിരുന്ന കോണ്‍ഗ്രസ് മോദിയോട് മാപ്പുപറയുമൊ ? കമ്യൂണിസ്റ്റുകള്‍ മാപ്പുപറയുമോ? നരേന്ദ്രമോദിയെ വധിക്കാനുള്ള പദ്ധതിയുമായി എത്തിയ ഇസ്രത്ത്, ഭര്‍ത്താവും മലയാളിയുമായ ജാവേദ്(പ്രാണേഷ് കുമാര്‍) എന്നിവരടക്കമുള്ളവരെ പോലീസ് വെടിവെച്ചു കൊന്നിരുന്നു. ഇതു വ്യാജഏറ്റുമുട്ടല്‍ ആയിരുന്നുവെന്ന് ആരോപിച്ചു വലിയ കോലാഹലങ്ങളാണ് മാധ്യമങ്ങളും മറ്റ് പാര്‍ട്ടികളും ഉണ്ടാക്കിയത്.
ബിനോജ് കോതമംഗലം
യഥാര്‍ത്ഥത്തില്‍ ശക്തിയായി നില്‍ക്കുന്നത് പധാനമന്ത്രി മോദിയാണ്. അ്‌ദ്ദേഹമാണ് എല്ലാവരെയും പ്രതിരോധിക്കുന്നതും. സിപിഎമ്മിന് ഒരുകാലത്തും കഴിയില്ല. ശക്തനായ മോദിയെ മറികടക്കാന്‍ പ്രതിപക്ഷത്തു ഒരു വ്യക്തി പോലും ഇല്ല. അതാണു കഷ്ടം. അരിയേത് പയറേത് എന്നു തിരിച്ചറിയാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധിക്കു മോദിയുടെ നിഴല്‍പോലും തൊടാന്‍ കഴിയില്ല. കൂട്ടായ ശ്രമത്തില്‍ ബീഹാറില്‍ കണ്ടതുപോലെ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയും, അതിനു നേതാക്കന്മാര്‍ മോദിയേക്കാളും കേമന്‍ന്മാരാകണം. അതിന് ഇപ്പോഴുള്ള നേതാക്കന്മാര്‍ക്കു കഴിയില്ല.
ബാബു ദാമോദരന്‍
















