എം.കെ. രമേഷ്‌കുമാര്‍
കോഴിക്കോട്: ഉദ്ഘാടനം കഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് കോംപ്ലക്‌സ്:
ഴിഞ്ഞ് ഒരു വര്‍ഷമാകാറായിട്ടും കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായില്ല. ഇതോടെ മലബാറിലെ ഏറ്റവും വലിയ ബസ് ടെര്‍മിനല്‍ തിരക്കൊഴിഞ്ഞ് സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ബിഒടി കരാറില്‍ കെടിഡിഎഫ് സിയാണ് പത്ത് നിലകളിലായി ഇരട്ട ടവറോടെയുള്ള ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചത്. കഴിഞ്ഞ ജൂണില്‍ ബസ്സ്റ്റാന്റ് ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഇതിലെ വാണിജ്യ കേന്ദ്രം വില്‍പ്പന നടത്താന്‍ കെടിഡിഎഫ്‌സി ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുകക്ക് ആരും താല്‍പ ര്യപത്രം നല്‍കിയില്ല.
ഇപ്രകാരം രണ്ട് തവണയും ദര്‍ഘാസ് നടപടി അധികൃതര്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ വീണ്ടും ദര്‍ഘാസ് ക്ഷണിച്ചിരിക്കയാണ്. അഞ്ച് പേര്‍ താല്‍പ്പര്യപത്രം അയച്ചെന്നും ഇതില്‍ നാലെണ്ണം സ്വീകരിച്ചതായും പറയുന്നു. ഇവയുടെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ വില്‍പ്പന പൂര്‍ത്തിയാകുമെന്നാണ് കെടിഡിഎഫ്‌സിയുടെ പ്രതീക്ഷ. 54 കോടി രൂപയില്‍ ബസ് സ്റ്റാന്റിന്റെ പണി തീര്‍ക്കുമെന്നായിരുന്നു കെടിഡിഎഫ്‌സിയുടെ പ്രഖ്യാപനം. എന്നാല്‍ അന്തിമ ചെലവ് 65 കോടിയോളമായി. 1, 30,000 സ്‌ക്വയര്‍ ഫീറ്റാണ് ഇവിടുത്തെ വാണിജ്യസ്ഥലം. ഷോപ്പിംഗ്മാള്‍, സിനിമാശാല, ഹോട്ടല്‍ തുടങ്ങിവയെല്ലാം ഇവിടെ സജ്ജീകരിക്കപ്പെടും. അതിലൂടെ മുടക്ക് മുതല്‍ ലാഭസഹിതം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. 50 കോടി രൂപയാണ് കരാറുകാരനില്‍ നിന്ന് കെടിഡിഎഫ്‌സി പ്രതീക്ഷിക്കുന്നത്.
വ്യാപാര കേന്ദ്രം ഒരുങ്ങാത്തതിനാല്‍ ബസ് സ്റ്റാന്റില്‍ തിരക്കേയില്ല. താഴെ നിലയില്‍ കെഎസ്ആര്‍ടിസിയുടെ അന്വേഷണ കേന്ദ്രവും അനുബന്ധ ഓഫീസും മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
ശൂന്യമായി കിടക്കുന്ന ഇരട്ട ടവറുകള്‍ ദിവസവും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കുന്നത്. ബസ് സ്റ്റാന്റിന്റെ ഉദ്ഘാടത്തിനൊപ്പം വാണിജ്യകേന്ദ്രങ്ങളും വില്‍പ്പന നടന്നിരുന്നെങ്കില്‍ ഇതിനകം കോടിക്കണക്കിന് രൂപ കെടിഡിഎഫ്‌സിക്ക് തിരിച്ചു പിടിക്കാനായേന.
മുടക്ക് മുതല്‍ ലഭിച്ച് നിശ്ചിതകാലവധി കഴിഞ്ഞേ കെടിഡിഎഫ്‌സി ബസ് സ്റ്റാന്റ് കെഎസ്ആര്‍ടിസിക്ക് വിട്ട് നല്‍കുകയുള്ളൂ.
















