Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഷുക്കൂര്‍ കേസിലെ കോടതി നിരീക്ഷണം ജില്ലയിലെ സിപിഎം ഗുണ്ടാവാഴ്ചയിലെ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 10:23 pm IST
in Kannur

പാനൂര്‍: സ്വയം പ്രഖ്യാപിത ക്രിമിനല്‍ രാജാക്കന്‍മാര്‍ വാഴുന്ന കണ്ണൂരിലെ സിപിഎം ഗുണ്ടാവാഴ്ചയില്‍ ആശങ്കപ്പെട്ട് കോടതിയും. ചമ്പല്‍കൊളളക്കാരെ അനുസ്മരിക്കുന്ന തരത്തില്‍ പാര്‍ട്ടിസ്വാധീന കേന്ദ്രങ്ങളില്‍ തങ്ങളുടെ നിയമം നടപ്പാക്കുന്ന സിപിഎം നേതൃത്വത്തിന്റെ മാടമ്പിത്തരത്തിന് ഏറെ പ്രഹരമേല്‍പ്പിച്ചിരിക്കുന്ന വിമര്‍ശനമാണ് കഴിഞ്ഞ ദിവസം അരിയില്‍ ഷുക്കൂര്‍ വധാന്വേഷണം സിബിഐക്ക് കൈമാറി കൊണ്ട് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായത്. പതിറ്റാണ്ടുകളായി ജില്ലയിലെ ബഹുജനങ്ങള്‍ അനുഭവിക്കുന്ന മാനസികപീഢനം കോടതിയുടെ പരാമര്‍ശത്തില്‍ നിഴലിച്ചു കാണാം. അസഹിഷ്ണുതാ രാഷ്‌ട്രീയത്തിന്റെ പിതാവായ പി.ജയരാജന്‍ നേതൃത്വം നല്‍കുന്ന സിപിഎം രാഷ്‌ട്രീയം കൊന്നൊടുക്കിയും ഭീഷണിപ്പെടുത്തിയും നടത്തി വന്ന പൈശാചികതയാണ് ഇവിടെ തുറന്നുകാട്ടപ്പെട്ടത്. 1968ല്‍ തലശേരിയിലെ വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസുകാരനെ കൊലപ്പെടുത്തി ആരംഭിച്ച ക്രൂരതയുടെ ഒടുവിലത്തെ ഇര മുസ്ലീംലീഗ് പ്രവര്‍ത്തകനായ തളിപ്പറമ്പിലെ കെ.വി.എം.കുഞ്ഞിയായിരുന്നു. ജില്ലയില്‍ സിപിഎം എതിര്‍ രാഷ്‌ട്രീയപാര്‍ട്ടിക്കാരെ കൊന്നൊടുക്കിയതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ആര്‍എസ്എസ്-ബിജെപി(73), കോണ്‍ഗ്രസ്(31), മുസ്ലീംലീഗ്(7) എസ്ഡിപിഐ(2) ഇതിനു പുറമെ അംഗവൈകല്യം വരുത്തി ജീവച്ഛവങ്ങളാക്കപ്പെട്ടവര്‍ നിരവധി. നൂറിലേറെ മനുഷ്യ ജീവനുകള്‍ ഇല്ലാതാക്കിയ രാഷ്‌ട്രീയഭീകരത ഇന്നും ജില്ലയെ കലാപകലുഷിതമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൊല്ലാനും കൊല്ലിക്കാനും സംരക്ഷിക്കാനും പാര്‍ട്ടി നേതൃത്വം നല്‍കുന്ന പിന്തുണയാണ് അക്രമം ആവര്‍ത്തിക്കാന്‍ കാരണമെന്ന് വ്യക്തം. തലയറുക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരെ ക്വട്ടേഷന്‍ നല്‍കി നിയോഗിക്കുന്നു. ഓരോ ബ്രാഞ്ച്കമ്മറ്റിയുടെ കീഴിലും ഇത്തരം ക്രിമിനല്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നു. കണ്ണൂരില്‍ മാത്രമുളള സിപിഎം ശൈലിയാണിത്. മുന്‍ അഖിലേന്ത്യാ സെക്രട്ടറി പ്രകാശ്കാരാട്ട് കണ്ണൂര്‍ മോഡല്‍ അനുകരിക്കണമെന്ന് ആഹ്വാനം ചെയ്തത് വെറുതെയല്ലായെന്ന് നാം ഓര്‍ക്കണം. അക്രമിച്ച് ഭയപ്പെടുത്തി നാടുഭരിക്കുന്ന കുട്ടിത്തമ്പ്രാക്കളാണ് ജില്ലയിലെ ഓരോ നേതാവും. ചെല്ലും ചിലവും കൊടുത്ത് യുവാക്കളെ അക്രമത്തിനായി പോറ്റി വളര്‍ത്തുകയാണ്. ഇവരെ ചാവേറുകളായി മുന്നില്‍ നിര്‍ത്തിയാണ് നാട്ടുരാജാക്കന്‍മാരായി സിപിഎം നേതാക്കള്‍ വിലസുന്നത്. അപ്രിയരെന്ന് തോന്നുന്നവരെ ദുരൂഹമായി ഇല്ലാതാക്കിയ സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. രാഷ്‌ട്രീയ അക്രമങ്ങളിലൂടെ അപ്രമാദിത്വമുണ്ടാക്കി നേട്ടം കൊയ്യുന്ന നേതൃത്വം കോടികളാണ് പാര്‍ട്ടിഫണ്ടിലേക്ക് സ്വരൂപിക്കുന്നത്. വ്യാപാര തര്‍ക്കങ്ങള്‍, വിദേശത്തുളള സാമ്പത്തിക പ്രശ്‌നങ്ങള്‍ മുതല്‍ കോടതിയും, പോലീസും നിര്‍വ്വഹിക്കേണ്ട ചുമതലകള്‍വരെ ഇവരിലൂടെ നടത്തപ്പെടുന്നു. ജന്മിത്വത്തിന്റെ ഗൃഹാതുരമായ കയ്‌പേറിയ ഓര്‍മ്മകള്‍ ഇന്നും പാര്‍ട്ടിഗ്രാമങ്ങളില്‍ ദൃശ്യമാണ്. ഇവിടെ ആളുകള്‍ എന്തുവായിക്കണമെന്നു പോലും ഇവര്‍ നിശ്ചയിക്കും. ദേശാഭിമാനി അല്ലാതെ മറ്റു പത്രങ്ങള്‍ക്ക് വിലക്കുളള പാര്‍ട്ടി കേന്ദ്രങ്ങള്‍ ഇന്നും കണ്ണൂരിനു മാത്രം സ്വന്തമാണ്. ബ്രാഞ്ചു മുതല്‍ മുകളിലുളള നേതാക്കള്‍ കല്‍പ്പിക്കുന്ന തിട്ടൂരങ്ങള്‍ തലകുലുക്കി അനുസരിക്കുന്ന സമൂഹമാണ് ഇവിടെ വളര്‍ന്നു വരുന്നത്. ഇതിനൊരാപവാദമായി ചെങ്കോട്ടകളെ ഇളക്കിമറിച്ച് ആദര്‍ശത്തിന്റെ പോര്‍മുഖമൊരുക്കി പടനിലങ്ങളില്‍ പടര്‍ന്നു കയറി മുന്നേറിയ സംഘപ്രസ്ഥാനങ്ങള്‍ ജില്ലയില്‍ സിപിഎമ്മിന്റെ തന്‍പ്രമാണിത്വത്തിന് വെല്ലുവിളിയായി. ഇതിനായി നല്‍കേണ്ടി വന്നതാകട്ടെ ഒരുപാട് ജീവനുകളും. ക്ലാസ് മുറിയിലിട്ട് അദ്ധ്യാപകനെയും ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെയും കൊന്നവര്‍ മട്ടന്നൂരിലെ വന്ദ്യവയോധികയായ അമ്മുഅമ്മയെ ബോബേറിഞ്ഞു കൊല്ലുകയായിരുന്നു. പിണറായിയിലെ പാറപ്രത്ത് ബീജാവാപം ചെയ്ത ഈ നശീകരണ സിദ്ധാന്തകരെ അധികാരകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന അപ്പകഷ്ണങ്ങള്‍ക്കായി പിന്തുണച്ച സാഹ്യത്യകാരന്‍മാരും കവികളും ചുകപ്പന്‍ ഭീകരതയ്‌ക്ക് കുടചൂടിയവരായിരുന്നു. പിണറായി വിജയനും,കോടിയേരി ബാലകൃഷ്ണനും തുടര്‍ന്ന അതേ ശൈലിയില്‍ പി.ശശിയും പി.ജയരാജനും സഞ്ചരിച്ചു. കതിരൂര്‍ മനോജ് വധത്തില്‍ പ്രതിയായ പി.ജയരാജന്‍ ആശുപത്രി കിടക്കയില്‍ ഭയരാജനായി കിടക്കുകയാണ്. കേസ് വരുംമുമ്പ് ഈ ധീരന്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ കൊടുത്തു. സിബിഐ എന്ന പേരുകേള്‍ക്കുമ്പോള്‍ ആശുപത്രിക്കിടക്കയില്‍ വീഴുന്ന ഭയരാജന് ഇനി കല്‍തുറങ്കാണ് ശിഷ്ടകാലം വിധിച്ചത്. ചെയ്ത പാതകങ്ങള്‍ക്ക് കാലം നല്‍കുന്ന മറുപടി മാത്രമാണിത്. അതാണ് അരിയില്‍ ഷുക്കൂറെന്ന യൂത്ത്‌ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലും ഹൈക്കോടതി വിധിയിലൂടെ വരാന്‍ പോകുന്നത്. പരസ്യ വിചാരണ ചെയ്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട ആ യുവാവിന്റെ ഉമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി സിപിഎം അന്വേഷണത്തില്‍ നടത്തുന്ന ഇടപ്പെടലിലും ആശങ്ക രേഖപ്പെടുത്തി. സ്വയം പ്രഖ്യാപിത രാജാക്കന്‍മാരായ ജയരാജന്‍മാര്‍ക്കെതിരെ തൊടുത്തുവിട്ട ഒളിയമ്പുകള്‍ കോടതിയുടെ സത്യസന്ധമായ വിലയിരുത്തലായിരുന്നു. ഭീതിയില്‍ കഴിയുന്ന ജില്ലയിലെ സമാധാനകാംക്ഷികള്‍ക്ക് ഏറെ പ്രതീക്ഷയാണ് കോടതിയില്‍ നിന്നുമുണ്ടായിരിക്കുന്നത്.സിബിഐ വരാനുളള സാഹചര്യമൊരുക്കുന്ന പോലീസ് ഇനിയെങ്കിലും മാറി ചിന്തിക്കണം. കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിലെ വിധിപ്രസ്താവത്തില്‍ ജഡ്ജി കെ.ചന്ദ്രദാസ് കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. സിപിഎമ്മിനായി നിയമത്തെ വ്യഭിചരിക്കുന്ന ചില ഉദ്യോഗസ്ഥര്‍ പോലീസ് സേനക്ക് നാണക്കേടു തന്നെയാണ്. സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്‍മാര്‍ക്കെതിരെ ഇനിയെങ്കിലും ശക്തമായ നടപടികള്‍ വന്നു കഴിഞ്ഞാല്‍ മാത്രമെ കണ്ണൂരിന്റെ കണ്ണീര്‍ മാറുകയുളളൂ. ഹൈക്കോടതി വിധി അതിനൊരു ചൂണ്ടുപലകയാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.