പയ്യോളി: സിപിഎം അക്രമികള്‍ കൊലചെയ്ത ബിഎംഎസ് നേതാവ് സി ടി മനോജിന്റെ വീടിനു നേരെ വീണ്ടും അക്രമം. ഞായറാഴ്ച രാത്രി 11 മണിയോടെ വീടിന്റെ പിറകിലെ ഭിത്തിയില്‍ മനോജ് വധക്കേസിലെ പ്രതികളായ പ്രിയേഷ്, പ്രകാശന്‍, വീരപ്പന്‍ നിധീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇടിക്കുകയും ശബ്ദം കേട്ട് മനോജിന്റെ ഭാര്യ ബഹളം വെച്ചപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു.
ബഹളം കേട്ട് പരിസരവാസികളും ഓടിയെത്തിയിരുന്നു. എന്നാല്‍ വീണ്ടും അക്രമികള്‍ രണ്ടു മോട്ടോര്‍ ബൈക്കുകളിലായി വീടിനു മുമ്പിലെത്തി അസഭ്യം പറയുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന് മനോജിന്റെ ഭാര്യ പയ്യോളി പോലീസില്‍ പരാതി നല്‍കി. മനോജിന്റെ നാലാം ബലിദാനദിനം ഫെബ്രുവരി 13 ന് ആണ്. ബലിദാനദിനാചരണം അലങ്കോലപ്പെടുത്താനും, സിബിഐ അന്വേഷണം നടക്കുമ്പോള്‍ സാക്ഷികളായ മനോജിന്റെ ഭാര്യ യെയും അമ്മയെയും ഭയപ്പെടുത്തി സത്യാവസ്ഥ പുറത്തുപറയാതിരിക്കാനുമുള്ള ശ്രമമാണെന്ന് ബിജെ പി മുനിസിപ്പല്‍ ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് അയനിക്കാട് പ്രകടനം നടത്തി.
















