കടുത്തുരുത്തി: മൂരിയാറില്‍നിന്നും വെള്ളാശേരി പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്ന ആപ്പാഞ്ചിറ തോടിന്റെ പുറം ബണ്ട് തകര്‍ന്നു.
ആറിനോട് ചേര്‍ന്നുള്ള ഭാഗത്താണ് 500 മീറ്ററോളം നീളത്തില്‍ പുറംബണ്ട് തകര്‍ന്നത്. കുട്ടനാട് പാക്കേജിന്‍രെ ഭാാഗമായി നിര്‍മ്മിച്ച ബണ്ടാണ് തകര്‍ന്നത്. വേനല്‍കടുത്തതോടെ തോട്ടിലെ വെള്ളംവറ്റിയതോടെയാണ് കനാല്‍ ഇടിഞ്ഞുവീണത്. ഈ ഭാഗം അടിയന്തിരമായി പുനര്‍നിര്‍മ്മിച്ചതില്‍ വെള്ളാശേരി ബാാഗത്ത് കൃഷി അസാധ്യമാകുമെന്ന് കര്‍ഷകര്‍ പറയുന്നത്.
ബണ്ട് നിര്‍മ്മാണത്തിലെ അഴിമതിയാണ് ബണ്ട് തകരാന്‍ ഇടയാക്കിയതെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
















