ഗുവാഹത്തി: കഴിഞ്ഞ ദിവസം സാജന്‍ കുമാര്‍ നീന്തല്‍ക്കുളത്തില്‍ പൊന്നണിഞ്ഞതിനു പുറമെ ഇന്നലെയും മലയാളി പൊന്നണിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും കഴിഞ്ഞ ദേശീയ ഗെയിംസിലെ സ്വര്‍ണ്ണമെഡല്‍ ജേതാവുമായ പി.എസ്. മധുവാണ് ഇന്നലെ പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ പൊന്നണിഞ്ഞത്.
57.94 സെക്കന്റില്‍ റെക്കോര്‍ഡോടെയായിരുന്നു മധുവിന്റെ സ്വര്‍ണ്ണനേട്ടം. ഇന്ത്യയുടെ തന്നെ എം. സേതു 59.47 സെക്കന്റില്‍ വെള്ളി നേടിയപ്പോള്‍ പാക്കിസ്ഥാന്റെ സെയ്ദ് മഹുമ്മദ് ഹസീബ് വെങ്കലം സ്വന്തമാക്കി. മധുവിന്റെ ആദ്യ രാജ്യാന്തര സ്വര്‍ണ്ണമാണിത്. എന്നാല്‍ തന്റെ മികച്ച സമയമായ 57.39 സെക്കന്റ് മെച്ചപ്പെടുത്താന്‍ മധുവിന് കഴിഞ്ഞില്ല. അതിന്റെ നിരാശയിലായിരുന്നു സ്വര്‍ണം നേടിയ ശേഷവും മധു.
സര്‍വീസസ് താരമായ മധു ബെംഗളൂരുവില്‍ ഹവില്‍ദാറാണ്. സര്‍വീസ് പരിശീലകന്‍ പി.എ സുജിതാണ് കോച്ച്. നെടുമങ്ങാട് വയല്‍പൂ വീട്ടില്‍ റിട്ട. തഹസീല്‍ദാര്‍ പ്രതാപന്‍ നായരുടെയും റിട്ട. അധ്യാപിക സുധാദേവിയുടെയും പുത്രനാണ്. സഹോദരന്‍ രവിയും നീന്തല്‍ താരമായിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസില്‍ നാല് സ്വര്‍ണം നേടിയിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ ഏഴു വര്‍ഷം മുന്‍പാണ് ഇരുപത്തിനാലുകാരനായ മധു സൈന്യത്തിലെത്തിയത്.
നീന്തല്‍ക്കുളത്തില്‍ നിന്ന് മൂന്നാം സ്വര്‍ണ്ണം മുങ്ങിയെടുത്ത് സന്ദീപ് സേജ്‌വാള്‍ താരമായി. കഴിഞ്ഞ ദിവസം 200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കിലും 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കിലും ഒന്നാമതെത്തി സ്വര്‍ണ്ണം കരസ്ഥമാക്കിയ സന്ദീപ് ഇന്നെല 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കിലും പൊന്നണിഞ്ഞാണ് ട്രിപ്പിള്‍ തികച്ചത്. സമയം: 28.79 സെക്കന്റ്. 29.11 സെക്കന്റില്‍ ിന്ത്യയുതന്നെ പുനീത് റാണ വെള്ളി നേടിയപ്പോള്‍ ബംഗ്ലാദേശിന്റെ ഷാജഹാന്‍ അലി വെങ്കലം നേടി.
വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലിലാണ് ഇന്നലെ നീന്തല്‍ക്കുളത്തിലെ മൂന്നാമത്തെ പൊന്ന്. വി. മാളവിക 9:1948 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ശ്രീലങ്കയുടെ ഇഷാനി സേനാനായകെ വെള്ളിയും മാലിദ്വീപിന്റെ അമിനാത് ഷാജന്‍ വെങ്കലവും നേടി. കൂടാതെ മൂന്ന് വെള്ളിയും ഇന്ത്യ നേടി. വനിതകളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ മന്ന പട്ടേലും പുരുഷന്മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ സനു ദേബ്‌നാഥുമാണ് വെള്ളി ജേതാക്കള്‍. 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മന്ന പട്ടേല്‍ വെങ്കലവും നേടി.
ഇന്നലെ നടന്ന 7 ഫൈനലുകളില്‍ ഈ മൂന്ന് സ്വര്‍ണ്ണം കൊണ്ട് ഇന്ത്യക്ക് തൃപ്തിപ്പെടേണ്ടിവന്നു. ശ്രീലങ്കയും മൂന്ന് സ്വര്‍ണ്ണം നേടിയപ്പോള്‍ ഒരെണ്ണം ബംഗ്ലാദേശിന്.
വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും പുരുഷന്മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലുമാണ് ശ്രീലങ്ക പൊന്നണിഞ്ഞത്. 50 മീറ്ററിലും 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും സ്വര്‍ണ്ണം നേടി അവരുടെ കിമികോ റഹീം ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ വ്യക്തിഗത മെഡ്‌ലെയില്‍ മാത്യു അബേയ്‌സിംഗെ പൊന്നണിഞ്ഞ് തന്റെ നാലാം സ്വര്‍ണ്ണം തികച്ചു. വനിതകളുടെ 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ മഹ്ഫുസ ഖാതുനാണ് ബംഗ്ലാദേശിന്റെ സ്വര്‍ണ്ണജേത്രി.
സൈക്ലിങ്ങില്‍ ആധിപത്യം
ഗുവാഹത്തി: സാഫ് ഗെയിംസിലെ സൈക്ലിങ് മത്സരത്തില്‍ ഇന്ത്യക്ക് എതിരില്ല. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് ഫൈനലുകളില്‍ അഞ്ചിലും സ്വര്‍ണ്ണം ഇന്ത്യക്ക് സ്വന്തം. ഇന്നലെ പുരുഷന്മാരുടെ 70 കി.മീ. ടീം ടൈം ട്രയലിലും വനിതകളുടെ 40 കി.മീ. ടീം ടൈം ട്രയിലും ഇന്ത്യ പൊന്നണിഞ്ഞു.
പുരുഷവിഭാഗത്തില്‍ അരവിന്ദ് പന്‍വര്‍, മന്‍ജീത് സിങ്, ദീപക്കുമാര്‍, മനോഹര്‍ ലാല്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണ്ണം നേടിയത്. പാക്കിസ്ഥാന്‍ വെള്ളിയും ശ്രീലങ്ക വെങ്കലവും സ്വന്തമാക്കി. വനിതകളില്‍ വിജയലക്ഷ്മി, രുതുജ സത്പുതെ, മനീഷ. ജി, ശോഭാ ദേവി എന്നിവരടങ്ങിയ ടീം സ്വര്‍ണ്ണം നേടിയപ്പോള്‍ ശ്രീലങ്ക വെള്ളിയും പാക്കിസ്ഥാന്‍ താരങ്ങള്‍ വെങ്കലവും സ്വന്തമാക്കി.
















