Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രോഹിതിന്റെ ആത്മഹത്യ ആഘോഷിക്കുന്നവരോട്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 10:03 pm IST
in Vicharam

ലോകത്തൊട്ടാകെ പ്രത്യേകിച്ചും 15 നും 35 നും മധ്യേ പ്രായമുള്ളവരില്‍ മരണകാരണങ്ങളിലൊന്ന് ആത്മഹത്യയാണത്രെ. ഓരോ 40 സെക്കന്റിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഭാരതത്തിലാകട്ടെ ഓരോ അഞ്ച് മിനിറ്റിലും എസ്‌തോണിയ, ലിത്ത്വേനിയ, റഷ്യന്‍ ഫെഡറേഷന്‍ എന്നീ രാജ്യങ്ങളില്‍ ആത്മഹത്യാനിരക്ക് കൂടുതലാണ്. കുവൈത്ത്, അര്‍മേനിയ, മെക്‌സിക്കോ എന്നിവയില്‍ കുറവാണ്. സമ്പന്ന രാഷ്‌ട്രങ്ങളില്‍ പലതിലും ഭാരതത്തെക്കാള്‍ സ്വയഹത്യക്ക് വളരെ ഉയര്‍ന്നനിരക്കാണുള്ളത്. ഉദാ: ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്.

”പൊതുവെ പറഞ്ഞാല്‍ വ്യക്തിസ്വാതന്ത്ര്യ ചിന്തയുടെ അമിതമായ സ്വാധീനം സമൂഹത്തിന്റെ ഭദ്രതയെയും കെട്ടുറപ്പിനെയും സ്വാധീനിക്കുന്നുണ്ട്. മതം, സംസ്‌കാരം, സമുദായം, രാഷ്‌ട്രം ഇവയൊക്കെ വ്യക്തികളില്‍ പലതരത്തില്‍ വിലക്കുകള്‍ നല്‍കുന്നുണ്ട്. ‘ഇതാണ് ശരി’. ‘അത് തെറ്റും നിഷിദ്ധവും’ എന്ന മട്ടിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണവ.’ഞാന്‍ പരിപൂര്‍ണ സ്വതന്ത്രന്‍’ ‘എന്റെ തെറ്റും ശരിയും ഞാന്‍ മാത്രം നിശ്ചയിക്കും’ എന്ന രീതിയില്‍ വ്യക്തിസ്വാതന്ത്ര്യം വളര്‍ന്നാല്‍ അത് വ്യക്തികളുടെ ഏകാന്തതയിലേക്കും കുടുംബങ്ങളുടെ തകര്‍ച്ചയിലേക്കും തല്‍ഫലമായി സമൂഹങ്ങളുടെ ശിഥിലീകരണത്തിനും രാഷ്‌ട്രത്തില്‍ അരാജകത്വം വളരുവാനും ഇടയാക്കും.’

കേരളത്തിലെ മുഖ്യവിവരാവകാശ കമ്മീഷണര്‍ ഡോ.സിബി മാത്യൂസ് ഐപിഎസിന്റെ ”ഇങ്ങനെ മലയാളി മരിക്കണോ?” എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ കവയത്രി സുഗതകുമാരിയുടെ നിരീക്ഷണമാണ് മേല്‍ സൂചിപ്പിച്ചിരിക്കുന്നത്. എഴുതാന്‍ കാരണം ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയും തുടര്‍ന്ന് നടന്നുവരുന്ന വിവാദങ്ങളും സമരങ്ങളും ചില രാഷ്‌ട്രീയ നേതാക്കളുടെ നിലവാരം കുറഞ്ഞ പ്രസ്താവനകളുമാണ്.

ബുദ്ധിജീവികളാണെന്ന് സ്വയം അഭിമാനിക്കുന്ന ഒരുവിഭാഗം അറിവിനെ ആയുധമാക്കാന്‍ ശ്രമിക്കുമ്പോള്‍ അപക്വയുവാവായ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെപ്പോലുള്ളവര്‍ രോഹിതിന്റെ ആത്മഹത്യയെ ആഘോഷമാക്കി മാറ്റിയിരിക്കുന്നു. ”അറിവ് ആത്മബലം പകരുന്നതാണ്.” അങ്ങനെ വരുമ്പോള്‍ ബുദ്ധിജീവികള്‍ ആരായിരിക്കണം.

രാഷ്‌ട്രപുരോഗതിയിലും രാഷ്‌ട്രത്തിന്റെ കെട്ടുറപ്പിലും തെല്ലെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇനിയും അധികാരത്തില്‍ വരണമെന്ന് അതിയായ ആഗ്രഹം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം ഹീനമായ നടപടികളിലേക്ക് നീങ്ങരുതായിരുന്നു. വിവേകികളായ കേന്ദ്രനേതാക്കള്‍ ഉപദേശിക്കണമായിരുന്നു. ”ഇന്നു ഞാന്‍ നാളെ നീ” എന്ന മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ കവിതാശകലം അവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.

രോഹിത് വെമുലയുടെ ദളിത് പശ്ചാത്തലത്തെക്കുറിച്ച് സഹപാഠികള്‍ക്കിടയില്‍ സംശയമുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ രോഹിത് വെമുലയും കുടുംബവും 2005 ല്‍ മതപരിവര്‍ത്തനം നടത്തി അത്ഭുത രോഗശാന്തി ശുശ്രൂഷാ സംഗീത ഇടപാടുകളിലെ സജീവസാന്നിദ്ധ്യമായിരുന്നുവെന്ന് കണ്ടെത്തിയതായി മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുമാര്‍ ചെല്ലപ്പന്റെ ലേഖനത്തില്‍ (ജന്മഭൂമി ജനു.28) സൂചിപ്പിച്ചിരുന്നു. ധാരാളം ക്രിപ്‌റ്റോ ക്രൈസ്തവരുള്ള സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് ‘നവസഭകള്‍’ ഏറെ സക്രിയമായിരിക്കുന്നതും ആ പ്രദേശത്താണ്.

ഹൈദരാബാദ് സര്‍വകലാശാല എന്നും വിവാദങ്ങളുടെ കേന്ദ്രമാണ്. കാഞ്ച ഐലയ്യയെപ്പോലെയുള്ള പ്രൊഫസര്‍മാര്‍ അവിടെയുണ്ട്. ‘എരുമ’യുടെ ആരാധകനാണ് പ്രസ്തുത പ്രൊഫസര്‍. മലയാളികളായ ധാരാളം പേര്‍ അവിടെ ഗവേഷക വിദ്യാര്‍ത്ഥികളായുണ്ട്. തിക്തമായ അനുഭവങ്ങളാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ പിന്നാക്കക്കാരനെന്നോ ദളിതനെന്നോ എന്ന ഭേദഭാവവും ലിംഗവ്യത്യാസവും അവിടെയില്ല എന്നാണ് പറയുന്നത്. പണവും പെണ്ണും ഗൈഡുകളുടെ ദൗര്‍ബല്യമാണത്രെ. നെടുമ്പാശ്ശേരി (എറണാകുളം ജില്ല)യില്‍നിന്നുള്ള ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം നടത്തിയിരുന്ന ക്ഷത്രിയകുലത്തില്‍പെട്ട ഒരു യുവാവിന് ഗത്യന്തരമില്ലാതെ തന്റെ റിസര്‍ച്ച് ഗൈഡിനെ മാറ്റി (ഭാഗ്യംകൊണ്ട് അത് സാധിച്ചു) ഇസ്ലാം മതവിശ്വാസിയായ മാന്യനായ ഒരാളുടെ സഹായത്താലാണ് പിഎച്ച്ഡി നേടാനായത്.

ഏതിനും ജാതിയും മതവും വര്‍ണവും പറയുന്ന പുരോഗമനക്കാര്‍ അറിയാനാണ് ഇക്കാര്യം പ്രത്യേകമായി എഴുതുന്നത്.

ബിജെപി പട്ടികജാതി മോര്‍ച്ചയുടെ ദേശീയഅദ്ധ്യക്ഷന്‍ ദുഷ്യന്ത് ഗൗതം നടത്തിയ അന്വേഷണത്തില്‍ ഏകാന്തതയും ഒറ്റപ്പെടലുമാണ് രോഹിതിന്റെ ആത്മഹത്യക്ക് കാരണമായതെന്ന് പ്രസ്താവിച്ചിരുന്നു. ആത്മഹത്യാ കുറിപ്പില്‍ ആരുടെയും പേരുമില്ലായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യം വെളിച്ചത്തുകൊണ്ടുവരട്ടെ. കൂടാതെ മറ്റ് പല സര്‍വകലാശാലകളിലും നടമാടിവരുന്ന ഗൂഢസംഭവങ്ങള്‍ പലതും പുറത്താകേണ്ടിയുമിരിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

പുതിയ വാര്‍ത്തകള്‍

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.