ഇരിട്ടി: പഴശി പദ്ധതിയിലെ മാലിന്യനിക്ഷേപം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമതിയോഗത്തില്‍ തീരുമാനം. ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല താലൂക്ക് വികസന സമതിയോഗത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ലന്നും സണ്ണി ജോസഫ് എംഎല്‍എ ഉള്‍പെടെയുള്ളവര്‍ ആരോപിച്ചു. ഇരിട്ടി മേഖലയിലെ ഹോട്ടലുകള്‍, ഇറച്ചി-മത്സ്യമാര്‍ക്കറ്റുകളിലും കിണറുകളിലെ വെള്ളത്തിലെ ശുചിത്വവും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നില്ല. കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഉടന്‍ കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. കൊട്ടിയൂരിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടി ഉടന്‍ ആരംഭിക്കും. പാചക വാതകം ലീക്കായി തീ പിടിക്കുന്നുവെന്ന പരാതിയില്‍ സപ്ലൈ ഓഫീസ് അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എംഎല്‍എ നിര്‍ദേശിച്ചു. ആറളം ഫാമിലെ വന്യമൃഗശല്യം തടയാന്‍ വേഗത്തില്‍ നടപടിയുണ്ടാകും. ഇരുമ്പു കമ്പിവേലി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം. പടിയൂരിലെയും, ആറളം ഫാമിലെയും കുടിവെള്ള പ്രശ്‌നം അടിയന്തിരമായി പരിഹരിക്കും. ഇരിട്ടി മേഖലയില്‍ ചിലയിടങ്ങളില്‍ പൊതുവഴികള്‍ പഴശി പദ്ധതി അധികൃതര്‍ കൈയ്യേറ്റമായി ചിത്രീകരിച്ച് ടാറിംഗിനും മറ്റും തടസം സൃഷ്ടിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിന്‍മാറണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. തഹസീല്‍ദാര്‍ കെ.ആര്‍.രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ എന്‍.ടി.റോസമ്മ, ടി.പ്രസന്ന, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസറ്റിയന്‍, കെ.വേലായുധന്‍, ഇബ്രാഹിം മുണ്ടേരി, വത്സന്‍ അത്തിക്കല്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് തഹസീല്‍ദാര്‍ പി.നാരായണന്‍, ജോര്‍ജ്കുട്ടി ഇരുമ്പുകുഴി തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
















