Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രേഖാചിത്രം പുറത്ത്‌വിട്ടിട്ടും വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ തുമ്പ് കണ്ടെത്താനാകാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 10:30 pm IST
inIdukki

ഇടുക്കി: ശാന്തമ്പാറയ്‌ക്ക് സമീപം വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ തുമ്പ് കണ്ടെത്താനാകാതെ പോലീസ്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലും പ്രതിയെകുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. നിരവധി പ്രദേശവാസികള്‍ ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. സൊസൈറ്റിത്തലമേടിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ഇരുപത്തിരണ്ട് കാരിയാണ് പീഡനത്തിന് ഇരയായത്. കേസില്‍ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം പ്രതി ഒരുവാക്കുപോലും സംസാരിച്ചില്ലെന്നും യുവതി

പറയുന്നു. ഇതും പ്രതിയെ കണ്ടെത്തുന്നതിന് തടസമായി. ദേവികുളം സിഐക്കാണ് അന്വേഷണത്തിന്റെ ചുമതല. കേസുമായി ബന്ധപ്പെട്ട് ആറ് ഗ്രൂപ്പായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്. പ്രതി കേരളം വിട്ടുകാണാനാണ് സാധ്യത എന്നും പോലീസ് സംശയിക്കുന്നുണ്ട്. അടുത്തിടെ നാട്ടിലേക്ക് പോയവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. പ്രദേശത്തെ നൂറ് കണക്കിന് ആളുകളെ ചോദ്യം ചെയ്തിട്ടും പ്രതിയെകുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്ന് സിഐ പറഞ്ഞു. കേസില്‍ സംഭവം ഇങ്ങനെ; ജനുവരി 29ന് പട്ടാപകലാണ് തോട്ടം മേഖലയെ ഒന്നടങ്കം ഭീതിയിലാഴ്‌ത്തിയ പീഡനം നടക്കുന്നത്. രാവിലെ കുട്ടിയെ അംഗനവാടിയില്‍ വിട്ടതിന് ശേഷം സമീപത്തെ വീട്ടില്‍ സംസാരിച്ച് ഇരിക്കുയായിരുന്നു വീട്ടമ്മ. വീട്ടിലെ മുന്‍വാതില്‍ പൂര്‍ണ്ണമായും തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയാണ് 11 മണിയോടെ ഇവര്‍ വീട്ടിലേക്ക് എത്തിയത്. പരിശോധനയില്‍ പിന്നിലെ അടച്ചിരുന്ന വാതിലും തുറന്നു കിടക്കുകയായിരുന്നു. ഇത് അടച്ചതിന് ശേഷം മുന്‍വശത്തേക്ക് എത്തുമ്പോഴാണ് ഒളിച്ചിരുന്ന ഉദ്ദേശം 27 വയസ് വരുന്ന യുവാവ് വാതില്‍ കൊട്ടിയടച്ച് യുവതിയെ കടന്ന് പിടിച്ചത്. കുതറിമാറിയ യുവതി കത്തിയെടുത്തെങ്കിലും യുവാവ് ഇത് പിടിച്ച് വാങ്ങിക്കുകയായിരുന്നു. കത്തികാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കടന്ന് പിടിച്ച് ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി. ഇതിനിടയില്‍ യുവതിക്ക് അപസ്മാരം വന്നതോടെ പ്രതി പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് യുവതി സമീപത്ത് താമസിക്കുന്നവരെ ഫോണില്‍ വിവരം അറിയിച്ചു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തോട്ടം തൊഴിലാളിയായ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് പീഡനം. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശവും 15 മീറ്റര്‍ അടുത്ത് വീടുകളുണ്ടായിട്ടും പ്രതിയെക്കുറിച്ച് തുമ്പ് ലഭിക്കാത്തത് പോലീസിനെ കുഴക്കുകയാണ്. 10 മിനിറ്റ് മാത്രമാണ് പ്രതി വീട്ടില്‍ ഉണ്ടായിരുന്നതെന്നും യുവതി പറയുന്നു.  നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിയെടുക്കുന്ന തോട്ടം മേഖലയില്‍ പലയിടങ്ങളിലും ചെന്നെത്താന്‍ സാധിക്കാത്തതും പോലീസിന് വെല്ലുവിളിയായിട്ടുണ്ട്. പലയിടങ്ങളിലും ചെന്നെത്തണമെങ്കില്‍ കിലോമീറ്ററുകള്‍ നടക്കേണ്ട ഗതികേടിലാണിവര്‍. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതായും പ്രതി ഉടന്‍ കുടുങ്ങുമെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.