Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ ജനങ്ങളെ തോല്‍പ്പിക്കുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 01:33 am IST
in India

മൊറാന്‍ (ആസാം): ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ ജനങ്ങളെ തോല്‍പ്പിക്കാന്‍ നിശ്ചയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഫലമാണ് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ അവര്‍ തടസപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ മോദിയെ പ്രവര്‍ത്തിക്കാന്‍’അനുവദിക്കില്ലെന്നു തീരുമാനിച്ച്, പാര്‍ലമെന്റ് സ്തംഭിപ്പിച്ച്, പാവങ്ങളുടെ ക്ഷേമത്തിനുതകുന്ന ബില്ലുകള്‍ തടസപ്പെടുത്തുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ 27,000 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ കെട്ടിക്കിടക്കുകയായിരുന്നു. അതു വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കുന്നതുള്‍പ്പെടെ കര്‍ഷകര്‍ക്ക് ക്ഷേമകരമായ ഒട്ടേറെ പദ്ധതികളുടെ ബില്ലുകള്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ചിലര്‍ തടസപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, കോണ്‍ഗ്രസ് ഒഴികെ മറ്റു പ്രതിപക്ഷ കക്ഷികള്‍ക്ക് ഈ നിലപാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റ് നടപടികള്‍ ഒരു കുടുംബം തടസപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്‌റു കുടുംബാംഗങ്ങളേയും പേരെടുത്തു പറയാതെ മോദി വിമര്‍ശിച്ചു. ആസാമിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷരാഷ്‌ട്രീയം കളിക്കുന്ന അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി നേരിട്ടവരാണ്. 400-ല്‍ നിന്ന് 40-ലേക്കു വീണുപോയ അവര്‍ നരേന്ദ്ര മോദിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്. ഈ ഗൂഢാലോചന തുടരുകയാണ്, മോദി വിശദീകരിച്ചു. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് സമ്മേളനങ്ങള്‍ പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍കൊണ്ടു തടസപ്പെടുകയും ഫെബ്രുവരി 23-ന് അടുത്ത സമ്മേളനം തുടങ്ങാനിരിക്കെയുമാണ് ഈ വിമര്‍ശനം.

പ്രതിപക്ഷത്ത് ഒട്ടേറെ പാര്‍ട്ടിയും നേതാക്കളുമുണ്ട് മോദിയേയും ബിജെപിയേയും സര്‍ക്കാരിനേയും എതിര്‍ക്കുന്നവരായി. പക്ഷേ, അവര്‍ പാര്‍ലമെന്റ്‌നടപടികള്‍ തടസപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഒരു കുടുംബം, രാജ്യസഭാ നടപടികള്‍ നടക്കരുതെന്ന കാര്യത്തില്‍ കടുംപിടുത്തക്കാരാണ്. അവരെ ജനങ്ങള്‍ പരാജയപ്പെടുത്തിയതിനാല്‍ രാജ്യത്തിന്റെ വികസന പരിപാടികള്‍ തകര്‍ക്കണമെന്നാണ് നിലപാട്, മോദി പറഞ്ഞു. കുടുംബത്തിന്റെ പേര് പ്രധാനമന്ത്രി പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയേയും സോണിയാ ഗാന്ധി കുടുംബത്തേയുമാണ് ഉദ്ദേശിച്ചതെന്നു സുവ്യക്തമായി.

ഈ വിദ്വേഷരാഷ്‌ട്രീയം കൊണ്ട് രാജ്യത്തിന് നേട്ടമൊന്നും ഉണ്ടാവില്ല. ഒരു കുടുംബം മാത്രമാണ് ഈ തടസപ്പെടുത്തലിനെക്കുറിച്ച് ആലോചിക്കുന്നതും ആഗ്രഹിക്കുന്നതും. മറ്റ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ അങ്ങനെയല്ല.

ആസാമില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ ഉണ്ടാകുന്നതാണ് സംസ്ഥാനത്തിനു നല്ലതെന്ന് മോദി പറഞ്ഞു. തേയിലത്തോട്ടം തൊഴിലാളികളുടെ പടുകൂറ്റന്‍ റാലിയെയാണ് മോദി സംബോധന ചെയ്തത്.

സംസ്ഥാനജനതയുടെ ക്ഷേമം നോക്കുന്നതിനു പകരം കേന്ദ്രത്തെ എന്തിനും വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും മോദി വിമര്‍ശിച്ചു. കേന്ദ്രത്തില്‍നിന്ന് ചിരിച്ചും ചോദിച്ചും സഹായം വാങ്ങിയശേഷം ചിലര്‍ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആസാം ലോകമെമ്പാടും അറിയപ്പെടുന്നതിനു കാരണം ഇവിടുത്തെ തേയിലയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന നിങ്ങളും മൂലമാണെന്നു പറഞ്ഞ മോദി, ഒരു ചായവില്‍പ്പനക്കാരന്റെ മകനായ തനിക്ക് ഈ ജനക്കൂട്ടത്തിന്റെ മനസ്സും വികാരവും അറിയാമെന്ന് പറഞ്ഞത് വമ്പിച്ച ആരവത്തോടെയാണ് ജനസഹസ്രം സ്വീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.