പരീക്ഷണവുമായി ശാന്തന്‍പാറ കൃഷിവിജ്ഞാനകേന്ദ്രം
ഇടുക്കി: ശീതകാല പച്ചക്കറിയായ ബ്രൊക്കോളിക്ക് ഹൈറേഞ്ചില്‍ വന്‍ വരവേല്‍പ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് ശാന്തന്‍പാറ ഐസിഎആര്‍ കൃഷിവിജ്ഞാനകേന്ദ്രം. വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള പച്ചക്കറിയായ ബ്രൊക്കോളി ഹൈറേഞ്ചിന്റെ കാലാവസ്ഥയില്‍ തഴച്ചു വളരുമെന്ന് പരീക്ഷണങ്ങള്‍ നടത്തി ശാന്തന്‍പാറയിലെ കൃഷിവിജ്ഞാന കേന്ദ്രം തെളിയിച്ചുകഴിഞ്ഞു. ശീതകാല പച്ചക്കറിയായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ കുടുംബത്തില്‍പ്പെടുത്താവുന്ന പച്ചക്കറിയാണ് ബ്രൊക്കോളി. ഒക്‌ടോബര്‍ നവംബര്‍ മുതല്‍ ഡിസംബര്‍ ജനുവരി മാസം വരെയാണ് കൃഷിക്ക് ഏറെ അനിയോജ്യമായ സമയം. പൂമൊട്ടാണ് ഭക്ഷ്യയോഗ്യമായ ഭാഗം. രുചിയുടെയും പോഷകഗുണങ്ങളുടെയും കാര്യത്തില്‍ മുന്‍പന്തിയിലാണ് ഈ വിദേശവിള. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഹോര്‍മോണുകളും ബ്രെക്കോളിയില്‍ അടങ്ങിയിരിക്കുന്നു. കിലോ ഗ്രാമിന് 250 രൂപവരെയാണ് വിപണിയില്‍ ലഭിക്കുന്ന വില.
10 ഗ്രാം വിത്തിന് 800 രൂപ മുതല്‍ 1000 രൂപവരെയും വില ലഭിക്കുന്നു. പോളിഹൗസിലും ഗ്രോബാഗിലും തുറസായ സ്ഥലത്തും ബ്രൊക്കോളി കൃഷിചെയ്യാവുന്നതാണ്. കൃഷിവിജ്ഞാനകേന്ദ്രത്തിലെ ഡോ. ബെഞ്ചമിന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ക്കായി ഈ പുതിയ പരീക്ഷണങ്ങള്‍ നടത്തിയത്. ഇതോടെ ഹൈറേഞ്ചില്‍ ബ്രൊക്കോളി കൃഷിയിലൂടെ പുതിയ നേട്ടങ്ങള്‍ കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കര്‍ഷകര്‍.
















