മുംബൈ: ബോളിവുഡ് നടന്‍ അനുപം ഖേറിനു പിന്തുണയുമായി നടി ശബാന അസ്മി രംഗത്തെത്തി. ഖേറിനു വീസ നിഷേധിച്ചത് ഖേദകരമാമെന്ന് അസ്മി അഭിപ്രായപ്പെട്ടൂ. ഇതേ സാഹചര്യം തന്റെ ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറിനും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
കറാച്ചിയില്‍ വെള്ളിയാഴ്‌ച്ച ആരംഭിക്കുന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ അനുപം ഖേറിനു പാക്കിസ്ഥാന്‍ വീസ നിഷേധിച്ചത് വിവാദമായിരുന്നു.
അതേസമയം സംഭവം വാര്‍ത്തയായതിനു പിന്നാലെ, ഖേറിനു വീസ നല്‍കാമെന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ഖേറിനെ അറിയിച്ചു. എന്നാല്‍ വീസ വാഗ്ദാനം അനുപം ഖേര്‍ നിഷേധിച്ചു.
















