കൊച്ചി: പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന പശ്ചിമകൊച്ചിയിലെ സ്‌ക്കൂളുകളില്‍ ശുചിത്വ പരിശോധന നടത്തി. പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, മുണ്ടംവേലി എന്നിവിടങ്ങളിലെ സ്‌ക്കൂളുകളിലാണ് പരിശോധന നടത്തിയത്.
നാല്‍പ്പത്തിയഞ്ച്് സ്‌ക്കൂളുകളിലാണ് സംഘടനയുടെ ഭാരവാഹികള്‍ ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ഘടകങ്ങള്‍ പരിശോധിച്ചത്. മുപ്പത്തി മൂന്ന് സ്‌ക്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതായി കണ്ടെത്തി. അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുള്ള ശുചിമുറികളും കുടിവെള്ള ലഭ്യതയും പരിസരവൃത്തിയുംകൊണ്ട് ഈ സ്‌ക്കൂളുകള്‍ മറ്റുസ്ഥാപനങ്ങള്‍ക്കുക്കൂടി മാതൃകയാണെന്നു മനുഷ്യാവകാശ സംഘടന അവകാശപ്പെട്ടു. എന്നാല്‍ പന്ത്രണ്ട് മാനേജ്‌മെന്റ് എയ്ഡഡ് സ്‌ക്കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ തീര്‍ത്തും ശോചനീയാവസ്ഥയിലാണ്. ശുചിമുറികളുടെ അപര്യാപ്തതമാത്രമല്ല കുടിവെളളംപോലും ഈ സ്‌ക്കൂളുകളില്‍ കിട്ടാക്കനിയാണ്. വിദ്യാര്‍ഥികളോടൊപ്പം ഇവിടത്തെ അധ്യാപകരും ഇക്കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടുകയാണ.്ഇവയില്‍ സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ ശുചിത്വത്തില്‍ ഏറെക്കുറെ ജാഗ്രതപാലിക്കുന്നതായും നിരീക്ഷണത്തില്‍ തെളിഞ്ഞു.
ചിലസ്‌ക്കൂളുകള്‍ ശുചിത്വകാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് കാണിക്കുന്നതെന്നും ഇതു മനുഷ്യാവകാശലംഘനമാണെന്നും സംഘടനയുടെ സംസ്ഥാന സെക്രട്ടറി ബീനാമേനോന്‍ ആരോപിച്ചു. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചില സ്‌ക്കൂളുകളില്‍ നിലവിലുള്ള ശുചിമുറികള്‍ തന്നെ വൃത്തികേടായി കിടക്കുകയാണ്. പരിസരം ശുചീകരിക്കുന്നതിലുള്ള അനാസ്ഥയും പ്രകടമാണ്.സെപ്റ്റിടാങ്ക് പൊട്ടിയൊലിച്ചു ദുര്‍ഗന്ധം വമിക്കുന്നതും ചിലസ്‌ക്കൂളുകളില്‍ കാണാന്‍ കഴിഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദ് വൃത്തിയുടെ കാര്യത്തില്‍ ഭാരതത്തിനുമാത്രമല്ല ലോകത്തിനു തന്നെ മാതൃകയാണെന്നും നമ്മുടെ അധികൃതര്‍ അതുകണ്ടു പഠിക്കണമെന്നും ബീനാമേനോന്‍ പറഞ്ഞു.
















