ന്യൂദല്‍ഹി: സാമൂഹ്യ-സാമ്പത്തികവികസനം ത്വരിതപ്പെടുത്താനും പട്ടികജാതിക്കാര്‍, മറ്റ് പിന്നോക്ക വിഭാഗക്കാര്‍, ദിവ്യാംഗര്‍ സമൂഹത്തിലെഅവശവിഭാഗങ്ങള്‍ തുടങ്ങിയവരുടെ ശാക്തീകരണത്തിനുമായി ആവശ്യമായ കര്‍മ്മ പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്ന് കേന്ദ്ര സാമൂഹ്യ നീതിശാക്തീകരണ മന്ത്രി തവാര്‍ചന്ദ്‌ഗെഹ്‌ലോട്ട് പറഞ്ഞു.
ജയ്‌പൂരില്‍ പി.ഐ.ബി സംഘടിപ്പിച്ചിട്ടുള്ള പ്രാദേശിക പത്രാധിപന്മാരുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വയോജനങ്ങള്‍ക്കായുള്ള ഒരു ദേശീയനയം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. മൂന്നാംലിംഗക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച ബില്ലിന്റെകരടിനും അന്തിമരൂപമായി. സുഗമഭാരത് അഭിയാന്‍ പദ്ധതി പ്രകാരം 50 നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങള്‍ ദിവ്യാംഗര്‍ക്ക്കൂടി സുഗമമായി ഉപയോഗിക്കത്തക്കതരത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍വ്വീസില്‍ ദിവ്യാംഗരുടെ 12,786 ഒഴിവുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നികത്തുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും തവാര്‍ചന്ദ്‌ഗെഹ്‌ലോട്ട് പറഞ്ഞു.
അഞ്ചുലക്ഷം വിഭിന്നശേഷിയുള്ളവര്‍ക്ക് അടുത്ത മൂന്ന് വര്‍ഷംകൊണ്ട് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി ദേശീയ പദ്ധതി നടപ്പാക്കും. വിഭിന്നശേഷിയുള്ള കായികതാരങ്ങള്‍ക്കായി അഞ്ച് ദേശീയ കായികകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















