കോട്ടയം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രിമാരും കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്തെത്തുന്നതിന്റെ ഭാഗമായി നഗരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ്‌ഷോ നടത്തി. നാളെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന വിമോചനയാത്ര സ്വീകരണ സമ്മേളനത്തില്‍ കോട്ടയം നിയോജകമണ്ഡലത്തില്‍ നിന്നും പതിനായിരം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് അറിയിച്ചു. തിരുനക്കരയില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോയുടെ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ നിര്‍വഹിച്ചു. സി.എന്‍.സുഭാഷ്, ആര്‍.സാനു, കെ.ശങ്കരന്‍, ടി.എന്‍.ഹരികുമാര്‍, ബിനു.ആര്‍.വാര്യര്‍, എം.എസ്.മനു, രണരാജന്‍, വിനു.ആര്‍.മോഹന്‍, പി.സുനില്‍കുമാര്‍, നാസര്‍ റാവുത്തര്‍, കുസുമാലയം ബാലകൃഷ്ണന്‍, രമേശ് കല്ലില്‍, ജോമോന്‍, പ്രവീണ്‍ ദിവാകരന്‍, രാജേഷ് ചെറിയമഠം, അനില്‍ തോട്ടുപുറം, വി.പി.മുകേഷ്, ഡി.എല്‍.ഗോപി, ഹരി കിഴക്കേക്കുറ്റ്, സുരേഷ്, കുടമാളൂര്‍ രാധാകൃഷ്ണന്‍, ഷൈജി തൈച്ചിറ, കെ.ആര്‍.ശശി, കെ.ആര്‍.നന്ദകുമാര്‍, റീബാ വര്‍ക്കി, അനിതാ മോഹന്‍, ഇന്ദിരാകുമാരി, അഡ്വ.സ്മിത ജയശങ്കര്‍, സിന്ധു അജിത് എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു.
















