ന്യൂദല്‍ഹി: രോഹിത് വെമുലയുടെ ആത്മഹത്യയുടെ പേരില്‍ ദല്‍ഹി ആര്‍എസ്എസ് ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ആര്‍എസ്എസിനു പങ്കില്ലെന്ന് ദല്‍ഹി ആര്‍എസ്എസ് മാധ്യമ ചുമതല വഹിക്കുന്ന രാജീവ് തുലി പറഞ്ഞു. മാര്‍ച്ച് നടന്ന ദിവസം കാര്യാലയത്തില്‍ ആരുമുണ്ടായിരുന്നില്ല. ദല്‍ഹി പോലീസാണ് പ്രതിഷേധക്കാരെ മുടിക്കുത്തിനു പിടിച്ചും വലിച്ചിഴച്ചും കൈകാര്യം ചെയ്തത്. ആര്‍ക്കെങ്കിലും മറിച്ച് ആക്ഷേപമുണ്ടെങ്കില്‍ അന്വേഷണം നടത്തട്ടെ, പോലീസ് കണ്ടെത്തുന്ന തെളിവനുസരിച്ച് നടപടിയെടുക്കട്ടെ, രാജീവ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി പറഞ്ഞു.
















