പൊന്‍കുന്നം: ശ്രീനാരായണഗുരുദേവന്റെ രണ്ട് തൃക്കരങ്ങളാണ് ധര്‍മ്മപരിപാലനയോഗവും ധര്‍മ്മസംഘവുമെന്ന് ശിവഗിരിമഠം സ്വാമി ഗുരുപ്രസാദ്. ഗുരുധര്‍മ്മപ്രചരണസഭ അട്ടിക്കല്‍ യൂണിറ്റിന്റെ കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ധര്‍മ്മമാണ് പരമമായ ദൈവമെന്നാണ് ഗുരു നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യന്‍ ഭൗതികമായി എന്തൊക്കെ നേടിയാലും എത്ര ഔന്നത്യത്തിലെത്തിയാലും ധാര്‍മ്മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും സ്വാമി പറഞ്ഞു.
കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മഠാധിപതി സ്വാമി ബോധിതീര്‍ത്ഥ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.കെ.സദാശിവന്‍ അദ്ധ്യക്ഷനായി.
















