ദുബായ്: ട്വന്റി20 ബാറ്റ്‌സ്മാന്മാരുടെ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ഒന്നാമത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് ഓസീസ് ട്വന്റി20 നായകന്‍ ആരോണ്‍ ഫിഞ്ചിനെ മറികടന്ന് ഒന്നാമതെത്താന്‍ വിരാടിനെ തുണച്ചത്. മൂന്നു മത്സര പരമ്പരയില്‍ 90 നോട്ടൗട്ട്, 59 നോട്ടൗട്ട്, 50 എന്നിങ്ങനെയായിരുന്നു വിരാടിന്റെ പ്രകടനം. 47 പോയിന്റ് നേടിയ വിരാട് 892 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഫിഞ്ച് രണ്ടാമത്.
ഇന്ത്യന്‍ താരങ്ങളില്‍ മാറ്റാരും ആദ്യ പത്തിലില്ല. മൂന്നു സ്ഥാനം കയറി സുരേഷ് റെയ്‌ന പതിമൂന്നാമതും, നാലു സ്ഥാനം കയറി രോഹിത് ശര്‍മ പതിനാറിലുമെത്തി. പരമ്പര ജയം ഇന്ത്യയെ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചിരുന്നു.
















