ഹൈദരാബാദ് :ഗവേഷകവിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെതുടര്‍ന്ന് പ്രതിഷേധം ശക്തമായതിന്റെ ഭാഗമായി അടച്ചിട്ട ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്ന് വീണ്ടും ക്ലാസുകള്‍ ആരംഭിച്ചു.
വിദ്യാര്‍ത്ഥികളും ജസ്റ്റിസ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ ധാരണയായതെന്ന് താല്‍ക്കാലിക വൈസ് ചാന്‍സലര്‍ എം പെരിയസാമി അറിയിച്ചു. അതേസമയം തങ്ങള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.
വിദ്യാര്‍ത്ഥികള്‍ സര്‍വ്വകാലാശാലക്ക് മുന്നില്‍ വച്ച എട്ട് ആവശ്യങ്ങളില്‍ മുഴുവന്‍ ആംഗീകരിക്കണമെന്നാണ് ആവശ്യം. ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തെതുടര്‍ന്ന് ജനുവരി 17 മുതലാണ് ക്യാമ്പസ് അടച്ചിട്ടത്.
















