: കോഴിക്കോട്: ദേശീയ സ്‌കൂള്‍ മീറ്റിന്റെ നാലാം ദിനം കേരളത്തിന്റെ തുടക്കം സ്വര്‍ണ്ണത്തോടെ. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ മാതിരപ്പള്ളി സ്‌കൂളിന്റെ തോമസ് എബ്രഹാമാണ് ആതിഥേയരുടെ സുവര്‍ണ്ണതാരമായത്.
സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ തന്നെ വെള്ളിയിലേക്ക് പിന്തള്ളി പൊന്നണിഞ്ഞ പാലക്കാട് പറളി സ്‌കൂളിന്റെ താരമായ അനീഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മാതിരപ്പള്ളി ഗവ. വിഎച്ച്എസ്എസിലെ തോമസ് എബ്രഹാം സ്വര്‍ണ്ണം നെഞ്ചോടു ചേര്‍ത്തത്. 22:00.81 സെക്കന്റില്‍ നടന്നെത്തിയാണ് തോമസ് എബ്രഹാം പൊന്നണിഞ്ഞത്.
വെള്ളി നേടിയ അനീഷ് 22:08.95 സെക്കന്റില്‍ ഫിനിഷ് ചെയ്തു. നേരത്തെ വെള്ളി നേടിയ താരം അയോഗ്യനാക്കപ്പെട്ടതോടെയാണ് വെങ്കല ജേതാവായ അനീഷ് വെള്ളി സ്വന്തമാക്കിയത്. ഹരിയാനയുടെ ഗൗരവ് 22:09.20 സെക്കന്റില്‍ വെങ്കലം നേടി.
















