ഹരിയാന: ഇന്ത്യയിലെ ആദ്യ ഐപിഎസ് ഓഫീസറും ബിജെപി നേതാവുമായ കിരണ്‍ ബേദിയുടെ ഭര്‍ത്താവ് ബ്രിജ് ബേദി അന്തരിച്ചു. ഹരിയാനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബേദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അമൃത്സറില്‍ വെച്ചായിരിക്കും ശവസംസ്‌കാരം.
















